GeneralLatest NewsMollywood

പൗളി ചേച്ചിയുടെ മുമ്പിൽ നിലത്ത് ഇരിക്കുന്ന 13 വയസുകാരൻ ചുള്ളൻ!!

എൻറെ പിതാവ് സംവിധാനം ചെയ്ത് പ്രധാന വേഷത്തിൽ അഭിനയിച്ച സോഷ്യലിസം എന്ന സൂപ്പർ ഹിറ്റ് നാടകത്തിന്‍റെ അരങ്ങേറ്റവേളയിൽ എടുത്ത ചിത്രം..!

ലോക്ഡൌണ്‍ കാലത്ത് പഴയകാല ഓര്‍മകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയാണ് നടന്‍ ഷമ്മി തിലകന്‍. പിതാവും നടനുമായ തിലകന്‍ സംവിധാനം ചെയ്ത ഒരു നാടകത്തിന്‍റെ ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ് താരം. ഒപ്പം ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രവും ഷെയര്‍ ചെയ്തിട്ടുണ്ട്. നടി പൌളി വില്‍സനും നാടകത്തിന്‍റെ ഭാഗമായിട്ടുണ്ട്. പൌളിക്ക് മുന്നിലിരിക്കുന്ന ആ പതിമൂന്നു വയസുകാരന്‍ താനാണെന്ന് പറയുകയാണ് ഷമ്മി.

ഷമ്മി തിലകന്‍റെ കുറിപ്പ്

#കുത്തിപ്പൊക്കൽ_പരമ്പര

സോഷ്യലിസം-1980. #Drama

Script : P.J.Antony. Direction : Thilakan.

കലാലോകത്ത് ദൈവതുല്യനായി ഞാൻ കാണുന്നതും, ഭരതമുനിയുടെ പ്രതിച്ഛായ ദർശിച്ചിട്ടുള്ളതുമായ പി.ജെ ആൻറണി രചിച്ച്; തൃപ്പൂണിത്തുറ കലാശാല എന്ന നാടക സമിതിക്ക് വേണ്ടി എൻറെ പിതാവ് സംവിധാനം ചെയ്ത് പ്രധാന വേഷത്തിൽ അഭിനയിച്ച സോഷ്യലിസം എന്ന സൂപ്പർ ഹിറ്റ് നാടകത്തിന്‍റെ അരങ്ങേറ്റവേളയിൽ എടുത്ത ചിത്രം..!

ചിത്രത്തിൽ അച്ഛന്‍റെ ഇടംവലം ഇരിക്കുന്നത്; കഥകളി ആചാര്യൻ കലാമണ്ഡലം കൃഷ്ണൻ നായരുടെയും, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ(എന്‍റെ ഗുരു)യുടെയും മകനും പ്രശസ്ത നടനുമായ കലാശാല ബാബുവും അദ്ദേഹത്തിന്‍റെ ജേഷ്ഠസഹോദരൻ കൃഷ്ണകുമാറും(സമിതി ഉടമസ്ഥർ) ആണ്. വലത്തെ അറ്റം ഇരിക്കുന്നത് പ്രശസ്ത അഭി നേത്രി പൗളി. പൗളി ചേച്ചിയുടെ മുമ്പിൽ നിലത്ത് ഇരിക്കുന്ന 13 വയസുകാരൻ ചുള്ളൻ ഞാൻ  തന്നെയാട്ടോ.! #അമ്മയാണെ_സത്യം..!

shortlink

Related Articles

Post Your Comments


Back to top button