Latest NewsMollywood

ഇത്തരം ഫാന്‍സ് ഗുണ്ടായിസം സാംസ്കാരിക കേരളത്തിന്റെ ആവിഷകാര സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നാക്രമണമാണ്. ലാലേട്ടന്റെ മഹാമൗനവും എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു… ഹരീഷ് പേരടി

ഈ പാവപ്പെട്ട മിമിക്രി കലാകാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ച ഈ ഫാന്‍സ് അസോസിയേഷന്‍ എന്താണ് നേടിയത്....

ഒരു ടെലിവിഷന്‍ ഷോയ്ക്കിടയില്‍ അവതരിപ്പിച്ച സ്‌കിറ്റില്‍ ന അടങ് മോഹന്‍ലാലിനെ അവഹേളിച്ചു എന്ന് പറഞ്ഞു ഫാന്‍സുകാര്‍ രംഗത്ത് എത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഇതേതുടര്‍ന്നുണ്ടായ സൈബറാക്രമണങ്ങളെ തുടര്‍ന്ന് ചാനല്‍ തന്നെ ക്ഷമാപണവുമായി രംഗത്തെത്തി. കൂടാതെ ആ സ്കിറ്റ് അവതരിപ്പിച്ച നടന്‍ തന്നെ പരസ്യമായി രംഗത്തെത്തി മാപ്പു പറയുകയുമൊക്കെയുണ്ടായി. ഈ പശ്ചാത്തലത്തില്‍ മിമിക്രി കലാകാരന് പൂര്‍ണ്ണ പിന്തുണ അറിയിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഈ പാവപ്പെട്ട മിമിക്രി കലാകാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ച ഈ ഫാന്‍സ് അസോസിയേഷന്‍ എന്താണ് നേടിയത്….ഇത്തരം ഫാന്‍സ് ഗുണ്ടായിസം സാംസ്കാരിക കേരളത്തിന്റെ ആവിഷകാര സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നാക്രമണമാണ്…കേരളത്തിന്റെ മുഖ്യമന്ത്രി പ്രസംഗിക്കുന്ന വേദിയിലും അദ്ദേഹത്തെ പ്രസംഗം മുഴുമിപ്പിക്കാന്‍ സമ്മതിക്കാത്ത രീതിയില്‍ ഇതേ ഫാന്‍സുകാരുടെ അഴിഞ്ഞാട്ടം ഉണ്ടായതാണ്…ഇതിനൊക്കെ ഇനിയും സാംസ്കാരിക കേരളം വളം വെച്ചുകൊടുക്കണോ?…ഒരു നടന്‍ എന്ന നിലക്ക് ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുകയും എന്നോട് നല്ല വ്യക്തി ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന മഹാനടനായ ലാലേട്ടന്റെ മഹാമൗനവും എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു…പ്രിയപ്പെട്ട ലാലേട്ടാ..ഈ ഫാന്‍സുകാരുടെ വിവരമില്ലായമക്ക് വേണ്ടി ഈ പാവപ്പെട്ട കലാകാരനോട് കേരളം മുഴുവന്‍ കേള്‍ക്കേ സ്നേഹം പ്രകടിപ്പിച്ചാല്‍ അത് താങ്കളുടെ പ്രസ്ക്തിയും അന്തസ്സും ഇനിയും ഉയര്‍ത്തും…

shortlink

Related Articles

Post Your Comments


Back to top button