പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം കോവിഡ് ബാധിച്ച് ചെന്നൈ എംജിഎം ഹെൽത്ത് കെയർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് . എന്നാൽ ഇതിനിടയിലാണ് താരത്തിന് കോവിഡ് പടർന്നത് ഗായിക മാളവികയിൽ നിന്നാണെന്ന തരത്തിൽ വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നത് .
ഒരു തെലുങ്ക് ടിവി ഷോയിൽ എസ്പിബി പങ്കെടുത്തിരുന്നു, ഇതേ പരിപാടിയിൽ പങ്കെടുത്ത മാളവികക്ക് പിന്നാലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. .ഇതോടെയാണ് സോഷ്യൽ മീഡിയയിൽ മാളവിക മൂലമാണ് എസ്പിബിക്ക് രോഗം ബാധിച്ചത് എന്ന ചർച്ച വ്യാപകമായത്.
പ്രചരിക്കുന്ന വാർത്ത സത്യമല്ല എന്ന് പറഞ്ഞു ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഗായിക മാളവിക ഇപ്പോൾ, എസ്പിബിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തതിന് ശേഷമാണ് തനിക്ക് കോവിഡ് സ്ഥിതീകരിച്ചത് എന്നാണ് മാളവിക പറയുന്നത്.
Post Your Comments