നാടന്‍ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നീനക്കുറുപ്പ്. മമ്മൂട്ടിയ്ക്കൊപ്പം ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നീനക്കുറുപ്പ് ആദ്യകാല അഭിനയത്തെക്കുറിച്ച് തുറന്നു പറയുന്നു.
അന്നത്തെ നീനാ കുറുപ്പിൽ നിന്ന് ഞാനൊരുപാട് മാറിയിട്ടുണ്ട്. അന്നത്തെ പോലെ അഭിനയത്തെ നിസാരമായി കണ്ടിരുന്ന വ്യക്തിയല്ല ഇന്ന് ഞാൻ. ശ്രീധരന്റെ ഒന്നാം തിരുമുറിവ് ചെയ്യുമ്പോൾ മമ്മൂക്കയുടെ കൈയിൽ പിടിച്ച് അഭിനയിക്കേണ്ട സീനുണ്ടായിരുന്നു. അന്നെനിക്ക് അത് ചെയ്യാൻ വല്ലാത്ത മടിയായിരുന്നു. എങ്ങനെയാണ് തൊട്ട് അഭിനയിക്കുക എന്നുപോലും ഓർത്തിരുന്നു. ആ ഞാനാണ് ജാൻസിയെന്ന ബോൾഡ് ക്യാരക്ടർ ഏറ്റെടുത്തത്..
ഈ സിനിമയിലെ എന്റെ ആദ്യം രംഗം അലൻസിയറിന് ചുംബനം നൽകി എണീറ്റ് പോകുന്നതായിരുന്നു. സത്യത്തിൽ ആ രംഗം വെറുതെ അടുത്ത് നിന്ന് എണീറ്റ് പോകുന്നതായിരുന്നു. എന്നാൽ എനിക്കെന്തോ അത്തരത്തിൽ വെറുതെ എണീറ്റ് പോയാൽ ശരിയാവില്ലെന്ന് തോന്നി. അങ്ങനെ ഞാനാണ് ചുംബിച്ചു കൊണ്ട് എണീറ്റ് പോകുന്നത് ചെയ്തുകൂടെ എന്ന് സംവിധായകനോട് സജസ്റ്റ് ചെയ്യുന്നത്. അദ്ദേഹം അത് സന്തോഷപൂർവം സ്വീകരിക്കുകയായിരുന്നു.” നീന ഒരു അഭിമുഖത്തില്‍ പറഞ്ഞു
Post Your Comments