
മലയാളത്തിലെ ഏറ്റവും പ്രശസ്തമായ സീരിയലുകളിൽ ഒന്നാണ് വാനമ്പാടി. സീരിയലിലെ മോഹൻകുമാർ എന്ന കഥാപാത്രമായി അഭിനയിക്കുന്ന തെലുങ്ക് സൂപ്പർതാരം സായി കിരണാണ്.
മൂന്ന് വർഷത്തോളമായി മോഹൻകുമാർ ആയി അഭിനയിക്കുന്ന ഞാൻ സ്വന്തം ക്യാരക്ടർ ഇപ്പോൾ മറന്നു പോയത് പോലെ ആണെന്നും താരം വ്യക്തമാക്കുന്നു . കൊയിലമ്മ എന്ന തെലുങ്ക് സീരിയൽ കണ്ടിട്ടാണ് വാനമ്പാടിയുടെ അണിയറ പ്രവർത്തകർ തന്നെ സമീപിച്ചതെന്നും നടൻ .
ഇനി എന്നെങ്കിലും വാനമ്പാടി തീർന്നാൽ അതോടെ താൻ പാതി മരിക്കുമെന്നും സായി കിരൺ. അഭിനയം കഴിഞ്ഞാൽ പിന്നെ ഏറ്റവും ഇഷ്ടമുള്ളത് സംഗീതവും അതുപോലെ പാമ്പുപിടുത്തവും ആണെന്ന് നടൻ പറയുന്നു, പാമ്പ് പിടുത്തത്തിൽ ലൈസൻസ് ഉണ്ട്, സീരിയൽ ഇത്രയും വർഷം നീണ്ടുപോയതിനാൽ അനുമോളും തമ്പുരു മോളും ഇപ്പോൾ തനിക്ക് സ്വന്തം മക്കളെ പോലെയാണെന്നും സായി.
21 വർഷമായി താൻ പാമ്പ് പിടിക്കുന്നുണ്ട്, കോളേജ് കാലത്ത് ഹൈദരാബാദിലെ ഫ്രണ്ട്സ് ഓഫ് നേച്ചർ സൊസൈറ്റിയിൽ നിന്ന് അംഗത്വം എടുത്തിരുന്നു , എല്ലാവരും കുട്ടികൾക്ക് പാമ്പുകളെക്കുറിച്ച് പറഞ്ഞു കൊടുക്കണം എന്നും ബോധവൽക്കരിക്കണം എന്നും സായ് പറയുന്നു.
Post Your Comments