സ്വന്തമായി ഡബ്ബ് ചെയ്യാതിരുന്നത് കൊണ്ട് അഭിനയത്തില്‍ പൂര്‍ണ്ണതയില്ലാത്ത നടിയാണ് എന്ന വാദം താന്‍ ഒരിക്കലും അംഗീകരിക്കില്ലെന്ന് നടി ശോഭന. കാരണം സ്വന്തം ശബ്ദം ഉപയോഗിച്ച് നാഷണല്‍ അവാര്‍ഡ് താന്‍ നേടിയിട്ടുണ്ടെന്നും ശോഭന പറയുന്നു. ഒരുപാട് സംവിധായകരോട് തന്റെ ശബ്ദം ഉപയോഗിച്ചൂടെ എന്ന് ചോദിച്ചപ്പോള്‍ ലോ വോയിസ് ആണെന്നും പ്രേക്ഷകര്‍ അത് ഒരിക്കലും സ്വീകരിക്കില്ലെന്ന മറുപടിയാണ് തനിക്ക് ലഭിച്ചതെന്നും ശോഭന പറയുന്നു.
‘മണിച്ചിത്രത്താഴ്’ എന്ന സിനിമയിലെ പുരസ്കാരത്തിന് അവാര്‍ഡ് ലഭിച്ചപ്പോള്‍ ശോഭനയ്ക്ക് ശബ്ദം നല്കിയ ഭാഗ്യലക്ഷ്മികൂടി അത്തരമൊരു അവാര്‍ഡിന് തുല്യ പങ്കുവഹിക്കുന്നുണ്ട് എന്ന രീതിയില്‍ മലയാള സിനിമയില്‍ അത് ചര്‍ച്ചയായിരുന്നു.
‘ഒരു അഭിനേത്രിക്ക് പൂര്‍ണ്ണത വരണമെങ്കില്‍ അവരുടെ ശബ്ദത്തില്‍ തന്നെ ഡബ്ബ് ചെയ്യണം എന്ന് വിചാരിക്കുന്നുണ്ട്. ഞാന്‍ ഇംഗ്ലീഷ് സിനിമയില്‍ എന്റെ ശബ്ദം നല്കി അഭിനയിച്ച് അവിടുത്തെ നാഷണല്‍ അവാര്‍ഡ് വാങ്ങിച്ചു. അപ്പോള്‍ എന്നിലെ നടിക്ക് അതിന്റെ പേരില്‍ പൂര്‍ണ്ണത ഇല്ലെന്നു ആര്‍ക്കും പറയാന്‍ കഴിയില്ല. ഞാന്‍ സംവിധായകരോട് എപ്പോഴും ചോദിക്കും. സംവിധായകരുടെ അടുത്ത് എന്റെ ശബ്ദം ഉപയോഗിച്ചോട്ടെ എന്ന്. അപ്പോള്‍ അവര്‍ പറയും ശബ്ദം ഭയങ്കര ലോ ആണ്. എന്റെ ശബ്ദം ആളുകള്‍ സ്വീകരിക്കില്ലെന്ന് ഒരുപാട് സംവിധായകര്‍ പറഞ്ഞിട്ടുണ്ട്’.
Post Your Comments