CinemaGeneralMollywoodNEWS

ഇവിടെ ഷക്കീലയും സൂപ്പര്‍ താരമായിരുന്നു: സിനിമയിലെ പ്രേക്ഷകരുടെ അഭിരുചി വ്യക്തമാക്കി മനോജ്‌ കെ ജയന്‍

പണ്ടത്തെ കാലത്ത് 'നാടോടിക്കാറ്റ്' പോലെയുള്ള സിനിമകള്‍ വന്നപ്പോള്‍ ആ സിനിമയ്ക്കൊപ്പവും പ്രേക്ഷകര്‍ ചേര്‍ന്ന് നിന്നിട്ടുണ്ട്

എണ്‍പതുകളില്‍ സിനിമയില്‍ വന്നിട്ടും മനോജ്‌ കെ ജയന്‍ എന്ന അഭിനയ പ്രതിഭയ്ക്ക് ഒരിക്കലും പഴയ ജനറേഷന്‍ എന്ന പേര് വീണിട്ടില്ല,അതിന്റെ പ്രധാന കാരണം എല്ലാകാലത്തും മനോജ്‌ കെ ജയന്‍ എന്ന നടന്റെ സാന്നിധ്യം മലയാള സിനിമയ്ക്ക് ആവശ്യമായി വരാറുണ്ട്. ചാപ്പകുരിശ്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ തുടങ്ങിയ സിനിമകള്‍ ന്യൂജെന്‍ സിനിമകളുടെ തുടക്കമായി പ്രേക്ഷകര്‍ വിലയിരുത്തുമ്പോള്‍ താന്‍ ഏതു ജനറേഷനില്‍ ഉള്‍പ്പെട്ട താരമാണ് എന്നതിന് മറുപടി നല്‍കുകയാണ് മനോജ് കെ ജയന്‍.

‘ഞാനൊക്കെ നോ ജനറേഷന്‍ ആണ്. എനിക്ക് അങ്ങനെ ഒരു ജനറേഷന്‍ ഇല്ല. ന്യൂജറേഷന്‍ സിനിമകളില്‍ എല്ലാം പച്ചയായി അവതരിക്കപ്പെടുന്നു എന്ന വിമര്‍ശനത്തിനോട് യോജിക്കുന്നില്ല. അതൊക്കെ ആളുകള്‍ കയറി കാണുന്നുണ്ട്. അത്തരം സിനിമകളൊക്കെ സൂപ്പര്‍ ഹിറ്റ് സിനിമകളാണ്. ആളുകളുടെ അഭിരുചിയാണ് പ്രധാനം. ഇവിടെ ഷക്കീല എന്ന നടി വരെ സൂപ്പര്‍ താരമായിരുന്നു. പണ്ടത്തെ കാലത്ത് ‘നാടോടിക്കാറ്റ്’ പോലെയുള്ള സിനിമകള്‍ വന്നപ്പോള്‍ ആ സിനിമയ്ക്കൊപ്പവും പ്രേക്ഷകര്‍ ചേര്‍ന്ന് നിന്നിട്ടുണ്ട്. ഭരതന്‍-പത്മരാജന്‍ ടീം എടുത്ത സിനിമകള്‍ അന്നത്തെ ന്യൂജനറേഷന്‍ സിനിമകള്‍ ആയിരുന്നു,അത് കൊണ്ട് തന്നെ ഞാന്‍ ഒരു ജനറേഷനിലും ഉള്‍പ്പെടുന്ന നടനല്ല. എനിക്ക് ഒരു ജനറേഷന്‍ മാത്രമേയുള്ളൂ. അത് നോ ജനറേഷന്‍ ആണ്’. മനോജ്‌ കെ ജയന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button