
ഒരു വശത്തെ തലമുടി മുറിച്ചും മറ്റേ വശത്ത നീട്ടി വളര്‍ത്തിയ മുടിയുമായി നില്ക്കുന്ന ചിത്രം പങ്കുവച്ചു ആരാധകരെ അമ്പരിപ്പിച്ച ബോളിവുഡ് താരം സ്വാസ്തിക മുഖര്‍ജി ഇപ്പോഴിതാ തന്റെ പുതിയ ഹെയര്സ്റ്റൈലിനെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും മറുപടി പറയുന്നു. കാന്സറാകും, ഡ്രഗ് അഡിക്ട് ആകും എന്നിങ്ങനെയുള്ള വിമര്‍ശനങ്ങള്‍ക്കാണ് താരത്തിന്റെ മറുപടി. തന്റെ തലമുടിയില്‍ എന്ത് പരീക്ഷണങ്ങള്‍ നടത്താനും തനിക്ക് അവകാശമുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ സ്വാസ്തിക കുറിച്ചു.
“എനിക്ക് കാന്‍സര്‍ ഇല്ല (ഒരിക്കലും വരാതിരിക്കാന്‍ പ്രര്‍ത്ഥിക്കുന്നു), ഞാന്‍ ഡ്രഗ്സ് ഉപയോഗിക്കാറില്ല, പുകവലിക്കാറില്ല, ഹാഷ്,വീഡ് ഉപയോഗിക്കാറില്ല, റീഹാബിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചിട്ടുമില്ല. ഇത് എന്റെ തലയും തലമുടിയുമാണ്. എനിക്ക് തോന്നുന്നതെന്തും ഞാന്‍ ചെയ്യും. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിച്ചല്ലോ? ഇനി ചില് ചെയ്യു” എന്നാണ് സ്വാസ്തിക ട്വീറ്റ് ചെയ്തു.
Post Your Comments