മലയാള സിനിമയില്‍ സജീവമായ നടനാണ് കൃഷ്ണകുമാര്‍. തനിക്ക് ബി.ജെ.പി പാരമ്ബര്യമുണ്ടെന്നും 1980 കളില്‍ തിരുവനന്തപുരത്ത് ആര്‍.എസ്.എസ് ശാഖയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് താനെന്നും തുറന്നു പറയുകയാണ് താരം.
കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ വരാന്‍ പോകുന്ന ഇന്ത്യയുടെ ഗതി തന്നെ മാറ്റുന്ന വളരെ പോസിറ്റീവായ കാര്യങ്ങള്‍ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നു. അതിലൊന്നാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയ സംഭവം എന്നു കൃഷ്ണകുമാര്‍ അഭിപ്രായപ്പെടിരുന്നു. ഈ അഭിമുഖത്തിലാണ് തന്റെ ബി.ജെ.പി- ആര്‍.എസ്.എസ് ബന്ധത്തെക്കുറിച്ച് താരം പറഞ്ഞത്.
80 കളില്‍ തിരുവനന്തപുരത്ത് ആര്‍.എസ്.എസ് ശാഖയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . അങ്ങനെയാണ് നിന്നാണ് ബി.ജെ.പി- ആര്‍.എസ്.എസ് ബന്ധം തനിക്കുണ്ടാകുന്നതെന്നും കൃഷ്ണകുമാര്‍ പങ്കുവച്ചു. പക്ഷെ പിന്നീട് തൊഴിലുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുമായുള്ള ബന്ധം തുടരാനായില്ലെന്ന് പറഞ്ഞ താരം ആദ്യ കാലത്ത് ബി.ജെ.പി പ്രവര്‍ത്തകരെ മാറ്റിനിര്‍ത്തുന്ന സ്ഥിതിയാണ് കേരളത്തിലുണ്ടായിരുന്നതെന്നും ഇപ്പോള്‍ മക്കള്‍ക്ക് യാതൊരു പ്രശ്‌നവും അതിന്റെ പേരിലുണ്ടാകരുതെന്ന് വിചാരിച്ച് പിന്നോട്ട് വലിഞ്ഞതാണെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments