അടിപൊളി മാറ്റങ്ങളുമായി മഹീന്ദ്ര പുറത്തിറക്കിയ ഥാർ വലിയ ആവേശമാണ് വാഹനപ്രേമികളിൽ ഉണ്ടാക്കിയത് .പുതിയ മാറ്റങ്ങളുമായി ഥാർ സൂപ്പർ ആണെന്ന് ഇപ്പോൾ സാക്ഷ്യപ്പെടുത്തുകയാണ് പ്രിഥ്വിരാജ് .
ടെസ്റ്റ് ഡ്രൈവ് ചെയ്തുവെന്നും വണ്ടി ഫീൽ ഗുഡ് ആണെന്നും താരം കുറിച്ചു എന്നാൽ ഇപ്പോഴും വണ്ടിയുടെ ഡിസൈനിങ് ചൊല്ലി പലവിധ കാര്യങ്ങളും ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണെന്നും എന്നാൽ ഓടിക്കാൻ സുഖം ഉള്ള ഒരു വണ്ടി ആണെന്ന് ആർക്കും നിഷേധിക്കാനാവില്ല എന്നും പൃഥ്വിരാജ് പറഞ്ഞു.
കൂടാതെ കാറിന്റെ വിലയും അങ്ങനെ തന്നെ ആകും എന്ന് കരുതുന്നു എന്ന് പ്രത്യേകം എഴുതിയിട്ടുണ്ട്. ആനന്ദ് മഹീന്ദ്രയെ താരം ടാഗ് ചെയ്ത് പരസ്യ പോസ്റ്റ് അല്ലെന്നും പൃഥി കുറിച്ചു.
Post Your Comments