GeneralKollywoodLatest News

ഫോട്ടോകള്‍ എല്ലാം ഡിലീറ്റ് ചെയ്ത് തൃഷ; കാരണം തേടി ആരാധകര്‍

ഇന്‍സ്റ്റഗ്രാം പേജില്‍ ഇനി അവശേഷിക്കുന്നത് നടിയുടെ ഏഴ് പോസ്റ്റുകള്‍ മാത്രമാണ്.

തെന്നിന്ത്യന്‍ താര സുന്ദരി തൃഷ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേള എടുത്തിരുന്നു. മൂന്ന് ആഴ്ചയോളം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് മാറി നിന്ന നടി അടുത്തിടെ തിരിച്ചെത്തുകയുണ്ടായി. എന്നാലിപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ മുമ്പ് പങ്കുവച്ചിരുന്ന ചിത്രങ്ങള്‍ കൂട്ടത്തോടെ ഡിലീറ്റ് ചെയ്തിരിക്കുകയാണ് തൃഷ. ഇന്‍സ്റ്റഗ്രാം പേജില്‍ ഇനി അവശേഷിക്കുന്നത് നടിയുടെ ഏഴ് പോസ്റ്റുകള്‍ മാത്രമാണ്. ഇതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ആരാധകര്‍.

താരത്തിന്റെ കുറച്ച്‌ സെല്‍ഫികളും കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പങ്കുവച്ച അവാര്‍ഡുകള്‍ക്കൊപ്പമുള്ള ഒരു ചിത്രവുമാണ് ഇനിയുള്ളത്. ഫോട്ടോകള്‍ ഡിലീറ്റ് ചെയ്തതിന്റെ കാരണം ഒരു പോസ്റ്റിലൂടെ വ്യക്തമാക്കണം എന്ന അഭിപ്രായവുമായി ആരാധകര്‍ എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button