
സോഷ്യല്‍ മീഡിയയില്‍ താരമായി ഒരു സുന്ദരന്‍. പെണ് വേഷം മാത്രമല്ല പെണ് കുട്ടികളെപ്പോലെ മുടി നീട്ടി വളര്‍ത്തിയ ഈ താരത്തിന്റെ ചിത്രം വൈറല്‍. നടി എസ്തറിന്റെ സഹോദരന് എറികാണ് ഈ സുന്ദരന്‍. കോവിഡ് കാലം തുടങ്ങിയതോടെ പുറത്ത് ഇറങ്ങാനോ സ്കൂളിൽ പോവാനോ കഴിയുന്നില്ല. ഈ സമയത്ത് മുടി നീട്ടി വളര്‍ത്തിയിരിക്കുകയാണ് എറിക്.
>പനമ്പള്ളി നഗറിലെ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയാണ് എറിക്. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം രാവിലെ തോന്നിയ ഐഡിയ ആണ് ഈ പെൺ വേഷമെന്നു എറിക് പറയുന്നു. ”അച്ഛന്റെ സഹോദരന്റെ മോളുടെ ഡ്രസ്സ് ആണ്. ചെറിയൊരു ടച്ച് അപ്പും അവരുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. പക്ഷെ ഫോട്ടോ എടുത്തു വന്നപ്പോൾ ഇച്ചിരി ലിപ്സ്റ്റിക് കൂടി ആകാമായിരുന്നു എന്ന് തോന്നി.”സോഷ്യൽ മീഡിയയിൽ അച്ഛൻ അനിൽ തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചത്.
Post Your Comments