ബോളിവുഡ് നടന് സുശാന്തിന്റെ മരണത്തിലെ ദുരൂഹതകള്‍ ഇനിയും അവസാനിച്ചിട്ടില്ല. ജൂണ്‍ 14 നു താരത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇപ്പോള്‍ താരവും മുന്‍ മാനേജര്‍ ദിഷ സാലിയാനും തമ്മിലുള്ള വാട്സാപ്പ് ചാറ്റിന്റെ വിശദാംശങ്ങള്‍ ദേശീയ മാധ്യമം പുറത്ത് വിട്ടിരിക്കുകയാണ്. ജൂണ്‍ 8ന് മുംബൈ മലാഡിലെ കെട്ടിട സമുച്ചയത്തില്‍ നിന്നു വീണുമരിക്കുകയായിരുന്നു ദിഷ.
സുശാന്ത് വിഷാദ രോഗിയായിരുന്നെന്ന കാമുകി റിയ ചക്രവര്‍ത്തിയുടെ വാദം തെറ്റാണെന്നും മുന്‍ മാനേജര്‍ ദിഷ സാലിയാനുമായി സുശാന്ത് അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതായും ചാറ്റില്‍ നിന്നും വ്യക്തമാണ്. പ്രഫഷനല്‍ കാര്യങ്ങള്‍ ഇരുവരും പരസ്പരം കൈമാറിയിരുന്നു. ദിഷയുടെ അവസാന നാളുകളിലും സുശാന്തിന്റെ പിആര്‍ വര്‍ക്കുകള്‍ അവര്‍ നിര്‍വഹിച്ചിരുന്നു. കഴിഞ്ഞ എപ്രില്‍ വരെയുള്ള ചാറ്റുകളാണ് പുറത്തായത്. ഏപിലില് ഏതാനും ടെലിവിഷന്‍ പരസ്യങ്ങളിലേക്ക് സുശാന്ത് കരാര്‍ ചെയ്യപ്പെട്ടതായും സൂചനയുണ്ട്.
കൂടാതെ സുശാന്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ജൂണ്‍ 14 ന് സുശാന്തിന്റെ വീട്ടിലെത്തിയ അപരിചിതയായ യുവതിയെ വിഡിയോ ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞു. നീലയും വെള്ളയും വരകളുള്ള ടീ ഷര്‍ട്ട് ധരിച്ച് ബാരികേഡുകള്‍ മറികടന്ന് സുശാന്തിന്റെ വീട്ടിലേക്കു പോകുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു. മാസ്ക് ധരിച്ച് സുശാന്തിന്റെ വീട്ടിലെത്തിയ യുവതിക്ക് സുശാന്തിന്റെ മരണത്തില്‍ പങ്കുണ്ടെന്ന ചര്‍ച്ച സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഈ യുവതി സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയുടെ സഹോദരന് ഷോവിക് ചക്രവര്‍ത്തിയുടെ കാമുകി ജമീല കട്ട്വാലയാണെന്നു സിസിടിവി ദൃശ്യങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞു. സുശാന്തിന്റെയും റിയ ചക്രവര്‍ത്തിയുടെയും വാട്സാപ്പ് ചാറ്റില്‍ ജമീലയെ കുറിച്ച് പരമാര്‍ശങ്ങളുണ്ട്.
Post Your Comments