GeneralLatest NewsMollywood

കാലില്‍ വലിയ ബാന്‍ഡേജ് വെച്ച്‌ കെട്ടി നൃത്തം വച്ച് മോഹന്‍ലാല്‍; കുറിപ്പ് വൈറൽ

അമിതമായിട്ടുള്ള ഡാന്‍സ് സ്റ്റെപ്പുകളും ഒപ്പം സ്ട്രെയിന്‍ മൂലം കാലിന് മസില്‍ കയറിയതാകാം. പ്രശ്നം എന്താണേലും സ്റ്റെപ്പുകള്‍ക്കൊന്നും യാതൊരു വിട്ടുവീഴ്ചയും ഇല്ലാട്ടോ

മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍ തന്റെ ഓരോ കഥാപാത്രങ്ങള്‍ക്കും വേണ്ടി ആത്മാര്‍ഥതയോടെ പരിശ്രമിക്കാറുണ്ട്. ചിരിയുടെ പൂരങ്ങള്‍ ഒരുക്കിയ ഹിറ്റ് ചിത്രമായ കാക്കക്കുയിലില്‍ കാലില്‍ ബാന്‍ഡേജ് കെട്ടി ഡാന്‍സ് ചെയ്ത മോഹന്‍ലാലിന്റെ സമര്‍പ്പണത്തെ കുറിച്ച്‌ അജയ് നാഥ് എന്ന പ്രേക്ഷകന്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു.

അജയ് എഴുതിയ കുറിപ്പ് വായിക്കാം

‘മലയാള സിനിമയില്‍ ഏറ്റവും അടിപൊളിയായി ഡാന്‍സ് കളിക്കുന്നത് നമ്മുടെ സ്വന്തം ലാലേട്ടന്‍ ആണ്. അതില്‍ ആര്‍ക്കും സംശയം ഒന്നും വേണ്ട. റീമാസ്റ്റര്‍ ചെയ്ത 4K പാട്ടുകള്‍ കാണുന്നതിനിടെയാണ് ശ്രദ്ധിച്ചത്. ‘പാടാം വനമാലി’ എന്ന ഗാനത്തില്‍ പ്രധാന നര്‍ത്തകര്‍ എല്ലാം ചെരുപ്പ് ഇല്ലാതെയാണ് ഡാന്‍സ് കളിക്കുന്നത്. ലാലേട്ടനും അങ്ങനെ തന്നെ, പക്ഷേ പാട്ടിന്റെ 03:40ല്‍ ലാലേട്ടന്‍ സ്ലിപ്പര്‍ ചെരുപ്പ് ഇട്ടാണ് സ്റ്റെപ്പുകള്‍ വെയ്ക്കുന്നത്. പെട്ടെന്ന് ഓര്‍ത്തു ഓ സിനിമയില്‍ ഇതുപോലെ ഉള്ള ചെറിയ മിസ്റ്റേക്കുകള്‍ ഒക്കെ സാധാരണ അല്ലേ എന്ന് !

അങ്ങനെ ബാക്കി കണ്ട് പോയപ്പോളാണ് വീണ്ടും 05:03ല്‍ കാലില്‍ വലിയ ബാന്‍ഡേജ് വെച്ച്‌ കെട്ടിയാണ് സ്റ്റെപ്പുകള്‍ ഇടുന്നത്. അമിതമായിട്ടുള്ള ഡാന്‍സ് സ്റ്റെപ്പുകളും ഒപ്പം സ്ട്രെയിന്‍ മൂലം കാലിന് മസില്‍ കയറിയതാകാം. പ്രശ്നം എന്താണേലും സ്റ്റെപ്പുകള്‍ക്കൊന്നും യാതൊരു വിട്ടുവീഴ്ചയും ഇല്ലാട്ടോ. കാക്കക്കുയില്‍ എന്ന സിനിമയിലെ ഗാനങ്ങളില്‍ എല്ലാം വളരെ അനായാസത്തോടെയാണ് ലാലേട്ടന്‍ നൃത്തം ചെയ്യുന്നത് ഒപ്പം മുകേഷ് ഏട്ടനും. 4K റീമാസ്റ്ററിംഗ് ലൂടെ ഒരു കാര്യം കൂടി കണ്ട് പിടിയ്ക്കാന്‍ പറ്റി.യൂടൂബില്‍ പോയി പാട്ട് ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും !

shortlink

Related Articles

Post Your Comments


Back to top button