ഒരുപാട് സ്ക്രീന്‍ സ്പേസ് ഇല്ലാതെ ഒറ്റ സീനില്‍ വിസ്മയിപ്പിക്കുന്ന ചില പുതിയ തലമുറയിലെ താരങ്ങള്‍ ഉണ്ട് മലയാള സിനിമയില്‍ അവരില്‍ ഒരാളാണ് ഉണ്ണിരാജ് ചെറുവത്തൂര്‍, തുടക്കം ഒറ്റ സീനിന്റെ കയ്യടിയോടെയായിരുന്നു]വെങ്കിലും ഇന്ന് ഉണ്ണി രാജിന് കൈ നിറയെ സിനിമകളാണ്. സിനിമയിലെത്തും മുന്‍പേ ഉണ്ണിരാജിന്റെ മനസ്സിലെ സിനിമ എന്തായിരുന്നു എന്ന് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് താരം.
‘നമ്മളൊന്നും ഒരിക്കലും സിനിമയ്ക്ക് പറ്റുന്ന ആളല്ലന്നാണ് വിചാരിച്ചിരുന്നത്. അതിനാല്‍ നാട്ടില്‍ സിനിമാ ഷൂട്ടിംഗ് വന്നാല്‍ പോലും കാണാന്‍ പോവാറില്ലായിരുന്നു. അതിനിടയ്ക്ക് സുഹൃത്തായ അഡ്വ: പ്രദീപാണ് എന്‍റെ സംസാര രീതി സിനിമയ്ക്ക് പറ്റുന്നതാണെന്ന് പറഞ്ഞു മറിമായം എന്ന പരമ്പരയിലേക്ക് എത്തിച്ചത്. ആദ്യം ചെറിയ വേഷങ്ങള്‍ മാത്രം ചെയ്ത ഞാന്‍ മറിമായത്തിലെ സ്ഥിരാംഗമായി. ആദ്യമായി തലകാണിച്ച സിനിമ രഞ്ജിത്ത് സംവിധാനം ചെയ്ത ഞാന്‍ ആയിരുന്നു. അതിന് ശേഷമാണ് തൊണ്ടിമുതലും ദൃക്സക്ഷിയും എന്ന സിനിമയുടെ സ്ക്രീന്‍ ടെസ്റ്റിനു പോകുന്നതും തെരെഞ്ഞെടുക്കപ്പെടുന്നതുംകവി രാജേഷ് അമ്പലത്തറ എന്ന കഥാപാത്രം വളരെ ജനപ്രിയമായി മാറി. ദിലീഷ് സര്‍ ഐഡിയ പറഞ്ഞപ്പോള്‍ എന്റെ രീതിക്ക് അനുസരിച്ച് സംഭാഷണം പറയുകയായിരുന്നു’.
Post Your Comments