
മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനെ അധിക്ഷേപിക്കുന്ന തരത്തില്‍ സ്കിറ്റ് സംപ്രേക്ഷണം ചെയ്ത സംഭവത്തില്‍ ഖേദം പ്രകടപ്പിച്ച് ഫ്ളവേഴ്സ് ടിവി. മോഹന്‍ലാലിനെ സ്നേഹിക്കുന്നവര്‍ക്കുണ്ടായ വിഷമത്തില്‍ ഖേദം പ്രകടപ്പിക്കുന്നുവെന്ന് ചാനല്‍ അറിയിച്ചു.
സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ ഒരു സ്കിറ്റില്‍ മോഹന്‍ലാലിനെ ലാലപ്പന് എന്ന് വിളിച്ച് അധിക്ഷേപം നടത്തിയെന്നു ആരോപിച്ചു ലാല്‍ ഫാന്‍സുകാര്‍ വിമര്‍ശനവുമായി എത്തിയതാണ് കാരണം. മോഹന്‍ലാലിനെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തിലല്ല സ്കിറ്റ് ചെയ്തതെന്നും അദ്ദേഹം തങ്ങളുടെ നിരവധി പരിപാടികളില്‍ അതിഥിയായി എത്തിയിട്ടുണ്ടെന്നും ചാനല്‍ തങ്ങളുടെ പ്രസ്താവനയിലൂടെ അറിയിച്ചു.
അബദ്ധത്തില്‍ സംഭവിച്ച പിഴവാണിതെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും ചാനല്‍ പങ്കുവച്ചു
Post Your Comments