ഇന്ന് സോഷ്യല്‍മീഡിയകളിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന് അസ്‌ക് മീ എ ക്വസ്റ്റ്യന്‍ സെക്ഷനില്‍ വീണ നായരോട് ചോദ്യം ചോദിച്ച് സുഹൃത്തും നടിയുമായ ആര്യ. നീ എന്താ പെണ്ണെ നന്നാവാത്തെ എന്നായിരുന്നു ആര്യയുടെ ചോദ്യം.
എന്നാൽ ഇതിന് രസകരമായ മറുപടിയും വീണ നല്‍കി. നിന്റെ കൂടെ അല്ലെ കൂട്ട് പിന്നെ എങ്ങനെ പെണ്ണേ ഞാന്‍ നന്നാവാന്‍ എന്നായിരുന്നു വീണയുടെ മറുപടി. എല്ലാ കാര്യത്തിലും പരസ്പരം പിന്തുണച്ച് ഒപ്പം നില്‍ക്കുന്ന സൗഹൃദമാണ് ആര്യയുമായി ഉള്ളതെന്നും ഒരു ചോദ്യത്തിന് വീണ മറുപടി നല്‍കി
കൂടാതെ ഭര്‍ത്താവിന്റെ മുഴുവന്‍ പേരെന്താണെന്ന ചോദ്യത്തിനും രസകരമായൊരു ഉത്തരമായിരുന്നു വീണ നല്‍കിയത്. ‘നാട്ടിലും വീട്ടിലും കൂട്ടുകാര്‍ക്കിടയിലും അവന്‍ സ്വാതി സുരേഷ് ബൈമി. റേഡിയോ ശ്രോതാക്കള്‍ക്ക് അവന്‍ ആര്‍ജെ അമാന്‍. എനിക്കും എന്നെ സ്‌നേഹിക്കുന്നവര്‍ക്കും അവന്‍ കണ്ണേട്ടന്‍’- താരം വ്യക്തമാക്കി.
Post Your Comments