വയലാർ രാമവർമ്മയുടെ ജീവിതം സിനിമയാകുന്നു. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാലസഖി’ക്ക് ചലച്ചിത്രഭാഷ്യം ഒരുക്കിയ പ്രമോദ് പയ്യന്നൂരാണ് ഈ ചിത്രത്തിന്റെയും തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നത്.
ലൈൻ ഓഫ് കളേഴ്സിന്റെ ബാനറിൽ അരുൺ എം.സി.യും സലിൽ രാജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന വയലാറിന്റെ ജീവിതമാണ് സിനിമയുടെ ആധാരം. ബയോപിക്ക് സ്വഭാവത്തിലാണ് ചിത്രം എത്തുന്നത്. 250- ലേറെ സിനിമകൾക്കായി 1500- ലധികം ഗാനങ്ങൾ, 150- ലേറെ നാടക ഗാനങ്ങൾ, നൂറിലേറെ കവിതകൾ വയലാർ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.
കൂടാതെ മലയാളത്തിലെ തന്നെ പല മുൻനിര അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ചിത്രത്തിൽ ഉണ്ടാവുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.
Post Your Comments