Uncategorized

മലയാളത്തിന്‍റെ അതുല്യ നടനെ അന്ന് സഹായിച്ചത് മോഹന്‍ലാണ് : പ്രിയദര്‍ശന്‍

മുറിയില്‍ പ്രയസപ്പെട്ടിരുന്ന പപ്പു ചേട്ടന് ലാലാണ് കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തത്

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ സ്കോര്‍ ചെയ്യുന്ന നടനാണ് കുതിരവട്ടം പപ്പു. ‘തേന്മാവിന്‍ കൊമ്പത്ത്’, ‘മിന്നാരം’ തുടങ്ങിയ സിനിമകളില്‍ പപ്പു എന്ന അതുല്യ നടന്റെ പ്രകടനം ഇന്നും കയ്യടി നേടി കാലത്തെ അതിജീവിച്ച് മുന്നില്‍ നില്‍ക്കുന്ന ഫലിത രംഗങ്ങളാണ്. ‘ടാസ്കി വിളിയെടാ’ എന്ന ഒറ്റ ഡയലോഗ് കൊണ്ട് കുതിരവട്ടം പപ്പു എന്ന അതുല്യ നടന്‍ തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമ തന്റെത്കൂടിയാക്കി മാറ്റിയപ്പോള്‍ ആ സീനിനെക്കുറിച്ചുള്ള ഒരു അനുഭവം പങ്കുവയ്ക്കുകയാണ് പ്രിയദര്‍ശന്‍. പ്രിയന്‍ – മോഹന്‍ലാല്‍ സിനിമകളിലെ  ഏറെ ജനപ്രിയ സീനുകളില്‍ ഒന്നായിരുന്നു ഇത്.

‘ഡബ്ബിംഗ് സമയത്ത് ഭാഷ പ്രശ്നമായ ചില സിനിമകളൊക്കെ ഉണ്ടായിട്ടുണ്ട്. തേന്മാവിന്‍ കൊമ്പത്തിലെ പപ്പു ചേട്ടന്റെ ‘ടാസ്കി വിളിയെടാ’ എന്ന ഡയലോഗിനോട് ചേര്‍ന്ന് വരുന്ന ‘താനാരാണെന്ന് തനിക്ക് അറിയില്ല എങ്കില്‍ താന്‍ എന്നോട് ചോദിക്ക്’ എന്ന് തുടങ്ങുന്ന വാചകങ്ങള്‍ സ്റ്റുഡിയോയില്‍ അദ്ദേഹത്തെ ഏറെ കുഴക്കിയിരുന്നു. മുറിയില്‍ പ്രയസപ്പെട്ടിരുന്ന പപ്പു ചേട്ടന് ലാലാണ് കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തത്. ഡയലോഗിലെ ഓരോ വരിയും വേര്‍തിരിച്ചെടുത്ത് പറഞ്ഞു കൊടുത്തപ്പോള്‍ കാര്യം എളുപ്പത്തിലായി. പ്രിയദര്‍ശന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button