Uncategorized

കുഞ്ഞാലി മരയ്ക്കാറിന്‍റെ സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് അറിയില്ല: മോഹന്‍ലാല്‍ പറയുന്നു

ഇന്നത്തെ അവസ്ഥയില്‍ സിനിമയുടെ ഭാവി പോലും വലിയ ആശങ്കയിലാണെന്നും എന്തിന് ഇത്രയധികം പണം മുടക്കിയും ഇത്രദിവസം ചിത്രീകരിച്ചും സിനിമ എടുക്കുന്നു എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും മോഹന്‍ലാല്‍ അഭിമുഖത്തില്‍ തുറന്നു പറയുന്നു

പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ ചിത്രം ‘കുഞ്ഞാലി മരയ്ക്കാര്‍’ പ്രേക്ഷകര്‍ക്ക് വലിയ ആവേശം നല്‍കാനിരിക്കുമ്പോള്‍ ആ സിനിമയുടെ സാമ്പത്തിക വശങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് മോഹന്‍ലാല്‍. ഇത്രയും വലിയ ബിഗ്ബജറ്റ് സിനിമ മലയാളത്തില്‍ വലിയ റിസ്ക്‌ അല്ലെ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് താരം. കുഞ്ഞാലി മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ ഇന്ത്യന്‍ നേവിക്കാണ് സമര്‍പ്പിക്കുന്നതെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറയുന്നു. ഇന്നത്തെ അവസ്ഥയില്‍ സിനിമയുടെ ഭാവി പോലും വലിയ ആശങ്കയിലാണെന്നും എന്തിന് ഇത്രയധികം പണം മുടക്കിയും ഇത്രദിവസം ചിത്രീകരിച്ചും സിനിമ എടുക്കുന്നു എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും മോഹന്‍ലാല്‍ അഭിമുഖത്തില്‍ തുറന്നു പറയുന്നു.

‘വളരെ പ്രതീക്ഷയോടെയാണ് ‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന സിനിമയെ സമീപിക്കുന്നത്. വിജയപരാജയത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. ഇന്നത്തെ അവസ്ഥയില്‍ സിനിമയുടെ ഭാവി പോലും ആശങ്കയിലാണ്. എന്തിന് ഇത്രയധികം പണം മുടക്കിയും ഇത്രദിവസം ചിത്രീകരിച്ചും സിനിമ എടുക്കുന്നു എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. കുഞ്ഞാലി മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ ഇന്ത്യന്‍ നേവിക്കാണ് സമര്‍പ്പിക്കുന്നത്. അതിന്‍റെ സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് ഒന്നും അറിയില്ല ആന്റണിയാണ് അതെല്ലാം നോക്കുന്നത്’. മോഹന്‍ലാല്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button