മലയാളത്തിന്റെ പ്രിയനായികയാണ് നര്‍ത്തകി കൂടിയായ ശോഭന. വീണ്ടും ആഭിനയത്തില്‍ സജീവമായ ശോഭന ഒരു സിനിമാ ചിത്രീകരണത്തിനിടെ കരഞ്ഞു പോയ അനുഭവം പങ്കുവയ്ക്കുന്നു. മംമൂടിയും രജനി കാന്തും പ്രധാന വേഷങ്ങളില്‍ എത്തിയ ‘ദളപതി’ എന്ന സിനിയുടെ ലൊക്കേഷനില്‍ വച്ചുണ്ടായ സംഭവമാണ് ഒരു മാധ്യമത്തിനു നല്കിട അഭിമുഖത്തില്‍ ശോഭന തുറന്നു പറഞ്ഞത്.
“ദളപതിയുടെ ചിത്രീകരണ സമയത്ത് രണ്ട് മലയാള സിനിമകള്‍ ചെയ്ത് പൂര്‍ത്തിയാക്കിയിരുന്നു. ഇരുപത് ദിവസം കൊണ്ട് അന്നൊക്കെ ഒരു സിനിമയുടെ ഷൂട്ടിങ് തീരും. വളരെ കുറച്ച് സീനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു അത് തീര്‍ത്ത് വീട്ടില്‍ പോകണം എന്നുണ്ടായിരുന്നു. എന്നാല്‍ കോടികള്‍ മുടക്കി എടുക്കുന്ന വലിയ സിനിമയായതിനാല്‍ ഷൂട്ടിങ് വിചാരിച്ച വേഗത്തില്‍ തീര്‍ന്നില്ല. കാള്‍ ഷീറ്റ് കഴിഞ്ഞെങ്കിലും ഇന്ന് പോകാം നാളെ പോകാം എന്ന് പറഞ്ഞു നീണ്ടു പോയി. പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. എന്നാല്‍ അന്ന് തീരേണ്ട ഒരു സീന്‍ മാത്രം ബാക്കിയായി. അതു കൂടി തീര്‍ത്തിട്ട് പോകാം എന്ന് പറഞ്ഞപ്പോള്‍ കരച്ചിലടക്കാനായില്ല. എന്നാല്‍ മമ്മൂക്ക അത് കണ്ടു. എന്താണ് കരയുന്നതെന്ന് ചോദിച്ചു.”
“വീട്ടില്‍ പോയിട്ട് കുറേ നാളായി അമ്മയെ കാണണം എന്നും ഞാന്‍ പറഞ്ഞു. ഇങ്ങനെ ഒരു ചെറിയ കാര്യത്തിനാണോ കരയുന്നത്. വേഗം വീട്ടിലേക്ക് പോകാമല്ലോ എന്നൊക്കെ പറഞ്ഞ് അദ്ദേഹം സമാധാനിപ്പിച്ചു. അന്നെനിക്ക് ഇരുപത് വയസ്സേയുള്ളൂ” എന്നും ശോഭന പറയുന്നു.
Post Your Comments