കസബ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് നേഹ സക്സേന. സിനിമ മേഖലയില്‍ നിന്ന് നേരിട്ട കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് താരം പങ്കുവച്ച വാക്കുകള്‍ ശ്രദ്ധനേടുന്നു.
‘അമ്മയ്ക്ക് സുരക്ഷിതമായി ജീവിക്കാനുള്ള വഴിയൊരുക്കുകയെന്നതായിരുന്നു തന്റെ ലക്ഷ്യം. ബംഗളൂരു ക്ളബ് മഹീന്ദ്ര ഹോളിഡേയ്സില്‍ ജോലി ചെയ്യുമ്ബോഴാണ് ഫാഷന്‍ ഷോകള്‍ ചെയ്ത് തുടങ്ങുന്നത്. സിനിമകള്‍ക്കായി ഓഡിഷനും ചെയ്തു. അതില്‍ കുറെ മോശം അനുഭവങ്ങളുണ്ടായി. ആ സമയത്ത് ’കാസ്റ്റിംഗ് കൗച്ച്” എന്താണെന്ന് എനിക്കറിയില്ല. അങ്ങനെയൊരു വാക്ക് പോലും കേട്ടിട്ടില്ല. ഓഡിഷനുകള്‍ക്ക് പോകുമ്ബോള്‍ എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. എനിക്ക് നല്ല ഉയരമുണ്ട്, എന്റേത് നല്ല കണ്ണുകളാണ്, നല്ല ഫീച്ചേഴ്സാണ്. ഓഡിഷന് പോയി അടുത്ത ദിവസം സംവിധായകരില്‍ നിന്നോ നിര്‍മ്മാതാക്കളില്‍ നിന്നോ കോ- ഒാര്ഡിനേറ്റര്മാരില്നിന്നോ മോശമായ ഫോണ്‍കാളുകള്‍ വരാന്‍ തുടങ്ങി. ’’നേഹാ… നാളെ ഒരു ഷോര്‍ട്ട് ഡ്രസിട്ട് വരാന്‍ പറ്റുമോ?” എന്നായിരിക്കും ചോദ്യം. എന്തിനാ ഷോര്‍ട്ട് ഡ്രസിട്ട് വരുന്നതെന്ന് ചോദിച്ചാല്‍ ’’സിനിമയില്‍ ഗ്ളാമര്‍ റോളാണ്. മാഡം ഓഡിഷന് വന്നത് സല്‍വാര്‍ കമ്മീസിട്ടിട്ടല്ലേ.”” എന്നായിരിക്കും മറുപടി. ’’വെസ്റ്റേണ്‍ കോസ്റ്റ്യൂംസ് സ്ക്രീനില്‍ കാണാന്‍ ഭംഗിയാണ്. പക്ഷേ നേരില്‍ കാണാന്‍ അങ്ങനെയല്ല.”” ഞാനവരോട് പറഞ്ഞു. പലയിടത്ത് വച്ച് നേരില്‍ കാണാമെന്ന് പറഞ്ഞ് പിന്നെയും അവര്‍ വിളിച്ചെങ്കിലും ഞാന്‍ പോയില്ല. പിന്നീടാണ് അതാണ് കാസ്റ്റിംഗ് കൗച്ച് എന്ന് മനസിലായത്.’-നടി ഒരു അഭിമുഖത്തില്‍ പറഞ്ഞു.
Post Your Comments