Uncategorized

ഞാനും മോഹന്‍ലാലും തമ്മില്‍ അടിച്ചു പിരിയാത്തതിന് ഒരേയൊരു കാരണമേയുള്ളൂ: പ്രിയദര്‍ശന്‍ വെളിപ്പെടുത്തുമ്പോള്‍

അത്തരം കാര്യങ്ങള്‍ക്ക് ചെവി കൊടുക്കാറില്ല

ദീര്‍ഘകാല സുഹൃത്ത് ബന്ധം എന്നത് സിനിമയില്‍ വിരളമാണ്. പക്ഷേ മലയാള സിനിമയുടെ വിജയത്തിന്റെ ഉന്നതിയില്‍ എത്തിയിട്ടും പ്രിയദര്‍ശനും മോഹന്‍ലാലും വഴി പിരിയാതെ ഒറ്റക്കെട്ടായി ഇന്നും ചേര്‍ന്ന് നിന്ന് സിനിമ എടുക്കുന്നുണ്ട്. മോഹന്‍ലാലിനെ ചരിത്രപുരുഷന്റെ കഥാപാത്രമായി വെള്ളിത്തിരയിലെത്തിക്കാന്‍ ആവേശം കാണിച്ച പ്രിയദര്‍ശന്‍ ആ സ്നേഹ ബന്ധത്തിന് പിന്നിലെ രഹസ്യം തുറന്നു പറയുകയാണ്. പ്രൊഫഷണലും ഫിനാന്‍ഷ്യലും തനിക്കും മോഹന്‍ലാലിനുമിടയില്‍ ഒരു പ്രശ്നമായി വന്നിട്ടില്ലെന്നും, സിനിമയിലായാലും ജീവിതത്തിലായാലും ബന്ധത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ എവിടെയും ഉണ്ടാകാമെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലുമായുള്ള സൗഹൃദ സ്നേഹത്തിന്‍റെ കഥ പറഞ്ഞു കൊണ്ട് പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു.

‘സിനിമയിലായാലും ജീവിതത്തിലായാലും ബന്ധത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരുണ്ടാകും. അങ്ങോട്ടും ഇങ്ങോട്ടും കുറ്റവും കുന്നായ്മകളും പറഞ്ഞു കൊടുക്കാന്‍ മുതിരുന്നവര്‍. അത്തരം കാര്യങ്ങള്‍ക്ക് ചെവി കൊടുക്കാറില്ല. ഈഗോയ്ക്ക് രണ്ടു കാരണങ്ങളാകും പ്രധാനമായും ഉണ്ടാകുക. പ്രൊഫഷണലും ഫിനാന്‍ഷ്യലും ഇത് രണ്ടും ഞങ്ങള്‍ക്കിടയില്‍ ഇതുവരെ പ്രശ്നമായി വന്നിട്ടില്ല. ഒരാളെ താഴ്ത്തികെട്ടാനായി മറ്റേയാള്‍ ഒന്നും ചെയ്യില്ലെന്ന ഉറച്ച വിശ്വാസമാണ് സൗഹൃദത്തിന് പിന്നിലെ ശക്തി’.

shortlink

Related Articles

Post Your Comments


Back to top button