CinemaGeneralMollywoodNEWS

പഴയകാല നടിമാര്‍ പ്രലോഭനങ്ങളില്‍ വഴങ്ങേണ്ടി വന്നതിനെക്കുറിച്ച് നെടുമുടി വേണുവിന്‍റെ തുറന്നു പറച്ചില്‍

ഈ പറഞ്ഞത് പോലെ പ്രതിഷേധിക്കാനും പ്രതിരോധിക്കാനും കഴിയുന്നവരൊക്കെ തന്നെയാണ്

സിനിമാ ലോകത്ത് എന്തെങ്കിലും ചൂഷണം ഉണ്ടായാല്‍ അത് ചെറുത്തു നില്‍ക്കാനുള ശക്തി ഇന്നത്തെ നടിമാര്‍ക്ക് ഉണ്ടെന്ന് തുറന്നു പറയുകയാണ് നടന്‍ നെടുമുടി വേണു പക്ഷേ മുന്‍കാലത്തെ സ്ഥിതി അതായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇപ്പോള്‍ വരുന്ന നടിമാര്‍ വിദ്യാഭ്യാസത്തിലും, ചിന്താ ശേഷിയിലും ഏറെ മുന്നില്‍ നില്‍ക്കുന്നവരാണെന്നും പണ്ടത്തെ നടിമാരെ പോലെ പ്രലോഭനങ്ങളില്‍പ്പെട്ട് പോകുന്നവര്‍ അല്ലെന്നും ഒരു ടെലിവിഷന്‍ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ നെടുമുടി വേണു പറയുന്നു.

നെടുമുടി വേണുവിന്റെ വാക്കുകള്‍

പണ്ട് മദ്രാസില്‍ ആയിരുന്നു സിനിമയുടെ കേന്ദ്രം. ഇവിടുന്നു ട്രെയിന്‍ കയറി അമ്മയും മകളും കയറി പോകുകയാണ്. അവിടെ ചെന്ന് സിനിമയില്ല പിന്നെ വേറെ എന്താ ചെയ്ക അപ്പോള്‍ പലപ്പോഴും ഇതിന്റെ ആളുകളുടെ ഇടയില്‍ ചൂഷണത്തിന് വിധയരാകേണ്ടി വരുന്നതാണ്. ജീവിതം വലിയ ഒരു ചോദ്യ ചിഹ്നമായി അവരുടെ മുന്നില്‍ നില്‍ക്കുകയാണ് നാട്ടില്‍ നിന്ന് പുറപ്പെടുകയും ചെയ്തു. തിരിച്ചു വരാനും പറ്റില്ല മറ്റു പ്രരാബ്ധങ്ങള്‍ വേറെ കിടക്കുന്നു അപ്പോള്‍ കാണാമറയത്ത് ചില പ്രലോഭനങ്ങളില്‍പ്പെട്ട് പോയെന്ന് വരാം. പക്ഷേ ഇപ്പോള്‍ വരുന്ന കുട്ടികളൊക്കെ വിദ്യാഭ്യാസമുള്ളവരും കാര്യങ്ങള്‍ തിരിച്ചറിയാന്‍ പറ്റുന്നവരും ഈ പറഞ്ഞത് പോലെ പ്രതിഷേധിക്കാനും പ്രതിരോധിക്കാനും കഴിയുന്നവരൊക്കെ തന്നെയാണ്’. നെടുമുടി വേണു പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button