‘ഉടയോന്’എന്ന സിനിമയുമായി ബന്ധപ്പെട്ട ചിത്രീകരണത്തിനിടെ തന്നെ ഞെട്ടിച്ച ഒരു സിനിമാ ആരാധകന്റെ കഥ പങ്കുവയ്ക്കുകയാണ് സംവിധായകന് ഭദ്രന്.
‘ഞാന്‍ ഉടയോന് ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരു ആശാരി നിരന്തരം ഞങ്ങളുടെ ലൊക്കേഷനില്‍ വരും അദ്ദേഹം വരുന്നത് ഏതാണ്ട് ഒരു ഒന്നരകീലോമീറ്റര്‍ അപ്പുറത്താണ് അവിടെ അടുത്തൊരു വീട്ടില്‍ ജോലിക്ക് വരുന്നതാണ്. പക്ഷേ ഉടയോന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഇയാള്‍ നേരത്തെ തന്നെ ഭക്ഷണം കഴിഞ്ഞു അവിടെ എത്തും അപ്പോള്‍ ഞങ്ങള്‍ ബ്രേക്ക് പറയുന്നത് ഏതാണ്ട് ഒന്നരയോട് കൂടിയാണ്. അപ്പോള്‍ ഇയാള്‍ വന്നിട്ട് മോഹന്‍ലാലിന്റെ പിറകിലെ അയാള്‍ നില്ക്കുകയുള്ളൂ. ഇതിന്റെ മുന്നില്‍ ഞാന്‍ സംവിധാനം ചെയ്യുന്നത് കാണും. ഇത് ഞാന്‍ അന്ന് അറിഞ്ഞിരുന്നില്ല. കുറെ നാളുകള്‍ കഴിഞ്ഞു ഞാന്‍ പാലക്കാട് വീട് വയ്ക്കാന്‍ ആരംഭിച്ചപ്പോള്‍ കുറച്ചു ആശാരിമാരുടെ ആവശ്യം ഉണ്ടായി. അതിനകത്ത് ഇദ്ദേഹവും ഉണ്ടായിരുന്നു കുമാര്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. ഇയാള്‍ ജോലിയൊക്കെ തുടങ്ങി ഒരു അഞ്ചാറു മാസം ആയപ്പോള്‍ എന്നോട് പറഞ്ഞു ‘സാറെ ഞാന്‍ ഒരിക്കലും വരാത്ത ഗ്രൂപ്പിലാണ് വന്നത് ഞാന്‍ വന്നത് സാറിനെ ഒന്ന് കാണാന്‍ വേണ്ടിയാണ്’. ഞാന്‍ ചോദിച്ചു “അതെന്താ”? അപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘ഞാന്‍ ഉടയോന് ഷൂട്ട് ചെയ്യുന്ന സമയത്ത് നിരന്തരം അവിടെ വരുമായിരുന്നു എന്നിട്ട് ലാല്‍ സാറിന്റെ പിറകില്‍ നിന്നിട്ട് സാര്‍ ഷൂട്ട് ചെയ്യുന്നത് കാണുമായിരുന്നു’. അപ്പോള്‍ ഞാന്‍ ചോദിച്ചു “അങ്ങനെ നിന്നാല്‍ നിങ്ങള്‍ക്ക് മോഹന്‍ലാലിനെ കാണാന്‍ പറ്റുമോ?” ആ സമയം അദ്ദേഹം ഒരു ബ്രില്ല്യന്റ് മറുപടി നല്കി. ‘ഞാന്‍ എന്തിനാണ് മോഹന്‍ലാലിനെ കാണുന്നത് മോഹന്‍ലാലിനെ സിനിമയില്‍ കാണമല്ലോ ഞാന്‍ അവന്റെ മറുപടിയില്‍ അത്ഭുതപ്പെട്ട് പോയി. മോഹന്‍ലാലിന് പറഞ്ഞു കൊടുക്കുന്ന രീതിയും അതിന്റെ ആക്ഷനുമൊക്കെയാണ് അവന് കാണേണ്ടത്. ആ മറുപടി ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഭദ്രന് പറയുന്നു.
Post Your Comments