അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് മുന്‍ കാമുകി അങ്കിത ലോഖാണ്ഡെയുടെ ഫ്ളാറ്റിന് തവണ അടച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കണ്ടെത്തല്‍. മുംബൈയിലെ മാല്ദയിലുള്ള ഫ്ളാറ്റിനാണ് സുശാന്ത് തവണ അടച്ചത്. എന്നാല്‍ അങ്കിത ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അങ്കിത് 2014ല്‍ വാങ്ങിയ ഫ്ളാറ്റിന് 4.5 കോടി സുശാന്ത് ചെലവിട്ടുവെന്നാണ് വിവരം. ഇവര്‍ ആറ് കൊല്ലം പ്രണയത്തിലായിരുന്നു. 2016ല്‍ ആണ് വേര് പിരിഞ്ഞത്. അതിന് ശേഷവും അങ്കിത ഫ്ളാറ്റിലായിരുന്നു താമസം. ഫ്ളാറ്റിനായി സുശാന്ത് ഇതിനകം എത്ര തുക നല്‍കിയിരുന്നെന്നും എത്ര തുക ബാക്കിയുണ്ടെന്നും ഇതുവരെ അറിവായിട്ടില്ല. റിപ്പോര്‍ട്ട് അനുസരിച്ച്, അവസാന കുറച്ച് തവണകള്‍ മാത്രമാണ് ശേഷിക്കുന്നത്.
ഇപ്പോഴും സുശാന്തിന്റെ ഒരു അക്കൗണ്ടില്‍ നിന്നും എല്ലാ മാസവും തവണകള്‍ പിടിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. സുശാന്ത് സിംഗി നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളുടെ മുന്‍നിരയിലാണ് അങ്കിത. എന്നാല്‍, ഇതുവരെ അവരുടെ ഒരു പ്രസ്താവനയിലും ഈ ഫ്ളാറ്റിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
Post Your Comments