
സത്യം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് പ്രിയാമണി. സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ പ്രിയാമണി സിനിമ താരങ്ങളുടെ ക്രിക്കറ്റ് പരമ്പരയായ സെലിബ്രേറ്റി ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അബാസിഡർ കൂടിയാണ്. സിസിഎൽ പാർട്ടിക്ക് ഇടയിൽ ഒരാളെ താരം തല്ലിയെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. അതിന് മറുപടി നൽകുകയാണ് പ്രിയ ഇപ്പോൾ.
അങ്ങനെ ഒരു വാർത്ത പ്രചരിച്ചെങ്കിലും അതിൽ മുഴുവനായി സത്യമില്ലെന്ന് നടി പറയുന്നു. പാർട്ടിക്ക് ഇടയിൽ തന്റെ ജീൻസിന്റെ പോക്കറ്റിൽ ഇട്ടിരുന്ന ഫോൺ ആരോ അടിച്ചു മാറ്റി. ഹോട്ടലിലൊക്കെ ആ ഫോൺ തിരഞ്ഞു നടന്നപ്പോൾ അവിടുത്തെ ജീവനക്കാരും തന്നെ അന്വേഷണത്തിനുസഹായിച്ചു. ഒടുവിൽ ഫോൺ എടുത്തയാൾ തന്നോട് വന്ന് കാര്യം പറഞ്ഞു അപ്പോൾ അയാളോട് ദേഷ്യപ്പെട്ടതല്ലാതെ തല്ലിയില്ലന്നും പ്രിയ വ്യക്തമാക്കി.
Post Your Comments