
തെലുങ്കു താര സുന്ദരി നിഹാരിക കൊനിഡെല്ലയുടെ വിവാഹ നിശ്ചയം കഴിഞ്ഞു.നടനും നിര്‍മ്മാതാവുമായ നാഗേന്ദ്ര ബാബുവിന്റെ മകളാണ് നിഹാരിക. ചൈതന്യ ജൊഗന്നലഗെഡ്ഡ ആണ് വരന്‍. കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച് ഹൈദരാബാദ് ട്രിഡന്റ് ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
നടന്‍ വരുണ്‍ തേജ്യുടെ സഹോദരിയാണ് നിഹാരിക. ചിരഞ്ജീവിയുടെയും പവന്‍ കല്യാണിന്റെയും അനന്തരവള്‍ കൂടിയായ നിഹാരികയുടെ നിശ്ചയ ചടങ്ങില്‍ താരമായത് നടന്‍ അല്ലു അര്‍ജുനും ഭാര്യ സ്‌നേഹ റെഡ്ഡിയുമാണ്. പ്രശസ്ത ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഒരുക്കിയ കറുപ്പ് വസ്ത്രത്തില്‍ അല്ലു തിളങ്ങിയപ്പോള്‍ ഗ്ലിറ്റര്‍ പേസ്റ്റല്‍ വസ്ത്രമാണ് സ്‌നേഹ അണിഞ്ഞത്.
ചിരഞ്ജീവി, രാംചരണ്‍ തുടങ്ങിയ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. അല്ലു അര്‍ജുന്‍, സായ് ധരം തേജ്, അല്ലു സിരിഷ്, രാംചരണ്‍ എന്നിവര്‍ കസിന്‍ സഹോദരങ്ങളാണ്.
Post Your Comments