
തെന്നിന്ത്യന്‍ വിവാദനായിക മീര മിഥുനെതിരെ പരാതിയുമായി നടി ശാലു ശമ്മു. ആസിഡ് ആക്രമണ ഭീഷണിയും വധഭീഷണിയും മുഴക്കിയെന്ന് ആരോപിച്ച് ചെന്നൈ പോലീസ് കമ്മീഷണര്‍ ഓഫീസില്‍ നടിയ്ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ് താരം.
ബിഗ് ബോസ് തമിഴിലൂടെ പ്രശസ്തയായ മീര മിഥുന് തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ നടന് സൂര്യയ്ക്ക് പങ്കുണ്ടെന്നു ആരോപിച്ചിരുന്നു. ഇതില്‍ മീരയെ വിമര്‍ശിച്ചുകൊണ്ട് നടി ശാലു രംഗത്തുവന്നതിനു പിന്നാലെയാണ് ശാലുവിനെതിരെ മീരയുടെ ആരാധകര്‍ സോഷ്യല്‍മീഡിയയിലൂടെയും അജ്ഞാത ഫോണ്കോളുകളുകളിലൂടെയും ഭീഷണി ഉയര്‍ത്തിയത്.
നിയമപരമല്ലാത്ത ചില സൈറ്റുകളില്‍ തന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് അശ്ലീല ട്രോളുകള്‍ ഇറക്കുന്നതായും പരാതിയില്‍ പറഞ്ഞ ശാലു തന്റെ കരിയര്‍ നശിപ്പിക്കാനുള്ള നീക്കമാണ് മീരയുടേതെന്നും ആരോപിക്കുന്നു.
Post Your Comments