തന്റെ ഇരട്ടക്കുട്ടികളായ ഉമ്മിണിത്തങ്കയെയും ഉമ്മുക്കുല്‍സുവും പ്രകൃതിയെ അറിഞ്ഞ് വളരണമെന്ന് നിര്‍ബന്ധമുള്ള അമ്മയാണ് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. സാന്ദ്രയുടെ കുഞ്ഞോമനകള്‍ക്ക് സ്നേഹമറിയിച്ച് എത്തിയിരിക്കുകയാണ് സാക്ഷാൽ മോഹന്‍ലാല്‍. ഇൻസ്റ്റഗ്രാമിലാണ് ലാലേട്ടൻ അഭിനന്ദനങ്ങൾ അറിയിച്ചത്.
സാന്ദ്രയുടെ ഇരട്ട കുഞ്ഞുങ്ങള്‍ മരം നടുന്നതിന്റെയും കൃഷി ചെയ്യാന്‍ കൂടുന്നതിന്റെയും വീഡിയോയാണ് മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്. മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികള്‍ എന്ന് തുടങ്ങുന്ന കുറിപ്പും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഇതോടെ അഭിനന്ദനപ്രവാഹമാണ് സാന്ദ്രക്കും കുഞ്ഞുങ്ങൾക്കും.
എല്ലാ ദിവസവും തന്നെ തന്റെ ഇരട്ടകുട്ടികളായ ഉമ്മിണിത്തങ്കയെയും ഉമ്മുക്കുല്‍സുവും മണ്ണിൽ കളിക്കുന്നതും , മഴയത്ത് നനയുന്നതും എന്നിങ്ങനെ അവരുടെ കുസൃതികളോരോന്നും സാന്ദ്ര സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവക്കാറുണ്ട്.
Post Your Comments