ബോളിവുഡ് നടന് സോനു സൂദ് കൊവിഡ് ലോക്ക്ഡൗണില്‍ ചെയ്ത കാര്യങ്ങള്‍ രാജ്യം മുഴുവന്‍ പ്രശംസിച്ചിരുന്നു. ഇപ്പോഴിതാ കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് യുവതിക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്തിരിക്കുകയാണ് താരം.സാമൂഹ്യ മാധ്യമങ്ങളിലും ആരാധകരും നടന് സോനു സൂദിനെ സൂപ്പര്‍ ഹീറോ എന്നാണ് ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്.
കൂടാതെ അടിയന്തര കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് സഹായം തേടിയ ഗോരഖ്പൂരിലെ പ്രഗ്യ മിശ്ര എന്ന 22കാരിക്കാണ് സോനു സഹായഹസ്തവുമായി രംഗത്തെത്തിയത്. പ്രഗ്യയുടെ പിതാവ് വിനോദ് പ്രദേശത്തെ ക്ഷേത്രത്തിലെ പുരോഹിതനാണ്. ലോക്ക്ഡൗണ്‍ വന്നതോടെ അദ്ദേഹം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇതിനിടയിലാണ് മകള്‍ക്ക് അടിയന്തരമായി ശസ്ത്രക്രിയ വേണ്ടി വന്നത്. ഇതോടെ വിനോദ് കടുത്ത പ്രതിസന്ധിയിലായി.
ഇതിനിടയില്‍ കഴിഞ്ഞ ആഴ്ചയാണ് പ്രഗ്യ തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സോനു സൂദിന് ട്വീറ്റ് ചെയ്തത്. “സര് എനിക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്. ദയവായി എന്നെ സഹായിക്കൂ. സാമ്പത്തികമായി സഹായിക്കുന്നതിലൂടെ കിടപ്പിലാകുന്നതില് നിന്ന് എനിക്ക് മുക്തി ലഭിക്കും.” എന്നായിരുന്നു പ്രഗ്യയുടെ ട്വീറ്റ്. ഒരു ലക്ഷം രൂപയിലധികം ശസ്ത്രക്രിയയ്ക്ക് ചെലവ് കണക്കാക്കിയ ആശുപത്രിയില്‍ നിന്നുള്ള കുറിപ്പടിയും ഇതോടൊപ്പം ട്വീറ്റ് ചെയ്തിരുന്നു. ഉടൻ തന്നെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഒരു ആശുപത്രിയുമായി സംസാരിച്ച സൂദ് ശസ്ത്രക്രിയയുടെ ക്രമീകരണങ്ങള്‍ നടത്തി. പിന്നാലെ പ്രഗ്യയ്ക്ക് താരം മറുപടിയും നല്കി. “ഡോക്ടറുമായി സംസാരിച്ചു. നിങ്ങളുടെ യാത്രകള്‍ ക്രിമീകരിക്കുക. ശസ്ത്രക്രിയ അടുത്തയാഴ്ച നടക്കും. വേഗം സുഖം ആകട്ടെ. ദൈവം അനുഗ്രഹിക്കട്ടെ” എന്നായിരുന്നു സോനുവിന്റെ മറുപടി.
തുടർന്ന് സോനുവിന്റെ നിര്‍ദ്ദേശപ്രകാരം പ്രഗ്യയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയെന്ന് ഡോക്ടര്‍ അഖിലേഷ് യാദവ് പറഞ്ഞു. പ്രഗ്യയെക്കുറിച്ചും കുടുംബത്തിന്റെ അവസ്ഥയെക്കുറിച്ചും സൂദ് നിരന്തരം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആശുപത്രി നടപടിക്രമങ്ങളില്‍ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് ചോദിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശസ്ത്രക്രിയയ്ക്കുള്ള ധനസഹായത്തിന് പുറമേ സോനു ഗോരഖ്പൂരില്‍ നിന്ന് ഗാസിയാബാദിലേക്കുള്ള യാത്രയും ക്രമീകരിച്ചിട്ടുണ്ടെന്ന് പിതാവ് വിനോദ് വ്യക്തമാക്കി.
Post Your Comments