സെക്സ് ചാറ്റും അശ്ലീല പ്രദര്‍ശനവും നടത്തിയെന്നാരോപിച്ച് ആക്ടിവിസ്റ്റും നടിയുമായ മാലാ പാര്‍വ്വതിയുടെ മകനായ അനന്ത കൃഷ്ണനെതിരെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ട്രാന്‍സ് വുമണ്‍ സീമ വിനീത് രംഗത്ത് എത്തിയത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ പല വട്ടം ഒത്ത് തീര്‍പ്പ് ചര്‍ച്ചകള്‍ നടന്നിരുന്നു. പൊതു സമൂഹത്തിന് ഏറെ അപമാനമായ ഈ വിഷയത്തില്‍ നടപടി എടുക്കണം എന്ന് ചൂണ്ടിക്കാട്ടി പൊതു പ്രവര്ത്തകന് ടി.എസ് ആശിഷ് ഡി.ജി.പിക്ക് പരാതി നല്‍കിയതിന്റെ ഭാഗമായി മാലാ പാര്‍വതിയുടെ മകനെതിരെ എഫ്.ഐ.ആര് ഇട്ടതും അറസ്റ്റ് ചെയ്യാന്‍ നടപടികള്‍ തുടങ്ങുന്നതായും റിപ്പോര്‍ട്ട്.
എന്നാല്‍ സംഭവത്തില്‍ അനുനയ നീക്കങ്ങള്‍ നടക്കുകയായിരുന്നു. ഇത്രയും ഭീകരമായ ലൈംഗീക കുറ്റകൃത്യം തന്റെ ശ്രദ്ധയില്‍ പെട്ടിട്ട് മറച്ചു വയ്ക്കാന്‍ ആകില്ല എന്നും അതിനാലാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത് എന്നും ആശിഷ് പറയുന്നു. ഇത്രയും വലിയ ലൈംഗീക കുറ്റകൃത്യം ഉണ്ടായിട്ട് മാലാ പാര്‍വതിയേ പോലെയുള്ള നടിയും ആക്ടിവിസ്റ്റും എന്തുകൊണ്ട് സംഭവം പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയില്ലെന്നും ഇടതുപക്ഷ സ്ത്രീ ആക്ടിവിസ്റ്റുകള്‍ ഇതറിഞ്ഞിട്ടും മൗനം പാലിക്കുന്നത് എന്താണെന്നും പരാതിക്കാരന് ചോദിക്കുന്നു.
Post Your Comments