കേരളത്തിലെ തീയേറ്ററുടമകളുടെ സംഘടനയായ ‘ഫിയോകി’ന്‍റെ നിലപാടിന് വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആഷിക് അബു. ഡയറക്ട് ഓടിടി റിലീസിന് ചിത്രങ്ങൾ നൽകുന്ന നിർമ്മാതാക്കളുമായി സഹകരിക്കരുത് എന്നതായിരുന്നു സംഘടനയുടെ നിലപാട്. ഇതിനെതിരെയാണ് ആഷിക് അബു കുറിപ്പിലൂടെ വിമർശിച്ചത്.
എന്നാൽ ഈ നിലപാടിൽ നിന്നും നിർമാതാവായ ആന്റോ ജോസഫിന് മാത്രം ഇളവ് നൽകിയതിനെക്കുറിച്ച് ആഷിക് അബു ചോദിക്കുന്നുണ്ട്. സംഘടന പുറത്തിറക്കിയ വാർത്താക്കുറിപ്പ് പങ്കു വച്ചു കൊണ്ടാണ് ആഷിക് അബുവിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
ലോകം മുഴുവനുള്ള മനുഷ്യർ ഒരു മഹാവ്യാധിയെ അതിജീവിക്കാൻ പൊരുതുമ്പോൾ കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ ! പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപെട്ടു. ബാക്കിയുള്ളവർക്ക് പണികിട്ടും. സിനിമ തീയറ്റർ കാണില്ല. ജാഗ്രതൈ !
Post Your Comments