മലയാളി നടി മിയയെക്കുറിച്ചുള്ള അവതാരകയുടെ റാപ്പിഡ് ഫയര്‍ ചോദ്യങ്ങള്‍ക്കു മുന്നില്‍ അടിപതറാതെ അശ്വിന്. മിയയുടെ ജനനതിയതി, തൂക്കം, ഇഷ്ടപ്പെട്ട ഭക്ഷണം അങ്ങനെ ഒട്ടുമിക്ക ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്കി അശ്വിന്, മിയയെ സന്തോഷിപ്പിച്ചെന്ന് പറയാം. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മിയയും അശ്വിനും.
കൂടാതെ വിഡിയോയില്‍ മിയയുടെ ഇഷ്ട ഭക്ഷണം, ഇഷ്ട വസ്ത്രം, പിറന്നാള്‍, ഇഷ്ട സ്ഥലം, തൂക്കം എന്നീ ചോദ്യങ്ങള്‍ക്ക് അശ്വിന് ശരിയായ ഉത്തരം നല്‍കുകയും ചെയ്യുന്നുണ്ട്.
കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിന് ഫിലിപ്പാണ് മിയയുടെ പ്രതിശ്രുത വരന്. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്. ഇരുവീട്ടുകാരും തമ്മില്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു. പക്കാ അറേഞ്ച്ഡ് മ്യാരേജ് ആണെന്ന് വിവാഹത്തെ കുറിച്ച് നേരത്തെ നടി തുറന്ന് പറയ്ഞ്ഞിരുന്നു.
Post Your Comments