
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന നടി മീന രജനീകാന്തിന്റെ ഭാഗ്യ നായിക എന്ന നിലയിലാണ് കോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. മലയാളത്തില്‍ മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ നായികായി തിളങ്ങിയ മീന താന്‍ സിനിമയില്‍ വര്‍ക്ക് ചെയ്തിരുന്നപ്പോള്‍ താരധിപത്യം സിനിമയില്‍ നില നിന്നിരുന്നതായി തോന്നിയില്ലെന്നും താരങ്ങള്‍ എല്ലാം തന്നെ സംവിധായകനെ ബഹുമാനിച്ച് കൊണ്ട് അവരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നവരായിരുന്നുവെന്നും മീന പറയുന്നു.
‘ഞാന്‍ സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ച സിനിമകളിലാണ് ഏറ്റവും കൂടുതല്‍ നായികയായി അഭിനയിച്ചിട്ടുള്ളത്. സിനിമയിലെ താരധിപത്യത്തെക്കുറിച്ച് പറയാന്‍ ആണെങ്കില്‍ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. എത്ര വലിയ നടന്മാരും സംവിധായകരുടെ നിര്‍ദ്ദേശത്തിന് പ്രാധാന്യം നല്കി അഭിനയിക്കുന്നവരാണ്. സംവിധായകന്റെ ചിന്തകളുടെയും സെറ്റിലെ പ്രവര്‍ത്തന രീതിയേയുമൊക്കെ ബഹുമാനിക്കുന്നവരാണ് സൂപ്പര്‍ താരങ്ങള്‍. പിന്നെ അവര്‍ അവരുടെ അഭിപ്രായം പറയുമ്പോള്‍ അത് സംവിധായകര്‍ സ്വീകരിക്കാറുണ്ട്. അതിനെ താരാധിപത്യം എന്ന് വിളിക്കാന്‍ തോന്നിയിട്ടില്ല. അവര്‍ അവരുടെ അഭിപ്രായം പറയുന്നു എന്ന് മാത്രം. പക്ഷേ നടിമാര്‍ അങ്ങനെ ഒരു അഭിപ്രായം പറയുമ്പോള്‍ ആരും സ്വീകരിക്കാറില്ല എന്നും തോന്നാറുണ്ട്’. മീന പറയുന്നു.
Post Your Comments