രഞ്ജിനി എന്ന പേര് കൊണ്ട് മാത്രം രഞ്ജിനി ഹരിദാസ് എന്ന അവതാരകയെ പ്രേക്ഷകര്‍ തിരിച്ചറിയില്ല. രഞ്ജിനി എന്ന പേരിനൊപ്പമുള്ള ഹരിദാസ് എന്ന പേരിനും അത്രത്തോളം പ്രധാന്യമുണ്ട്. ഹരിദാസ് എന്നത് അച്ഛന്റെ പേരാണ് എന്ന് രഞ്ജിനിയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക് അറിയാമായിരുന്നുവെങ്കിലും രഞ്ജിനി തന്റെ അച്ഛനെക്കുറിച്ച് ഇതുവരെയും പ്രേക്ഷകരോട് പങ്കുവച്ചിരുന്നില്ല, എന്ത് കൊണ്ടാണ് തന്റെ അച്ഛനെക്കുറിച്ച് സംസാരിക്കാതിരുന്നത് എന്നതിന് മറുപടി നല്‍കുകയാണ് താരം.
തന്റെ ഏഴാം വയസ്സില്‍ മരണപ്പെട്ട അച്ഛനെക്കുറിച്ച് അധികം ഓര്‍മ്മകള്‍ ഇല്ലെന്നും, അദ്ദേഹം എങ്ങനെയുള്ള വ്യക്തിയായിരുന്നു എന്ന് തനിക്ക് ഓര്‍മ്മയില്ലെന്നും അച്ഛന്റെ ഛായാചിത്രം പിടിച്ചു കൊണ്ട് രഞ്ജിനി പങ്കുവയ്ക്കുന്നു.
‘അച്ഛനെക്കുറിച്ച് ഞാന്‍ അങ്ങനെ സംസാരിച്ചിട്ടില്ല. തനിക്ക് ഏഴ് വയസ്സുള്ളപ്പോള്‍ മരിച്ച അദ്ദേഹത്തെക്കുറിച്ച് വളരെക്കുറച്ച് ഓര്‍മ്മകള്‍ മാത്രമേയുള്ളൂ എന്നതാണ് അതിന്റെ കാരണം. അദ്ദേഹം എങ്ങനെയുള്ള ആളായിരുന്നു എന്ന് പോലും ഓര്‍മ്മയില്ല. അനിയന് അപ്പോള്‍ ഒന്‍പത് മാസം മാത്രമായിരുന്നു പ്രായം’. യുട്യൂബ് ചാനലിലൂടെ പ്രേക്ഷരോട് സംവദിക്കവേയാണ് തന്റെ അച്ഛനെക്കുറിച്ച് രഞ്ജിനി ഹരിദാസ് സംസാരിച്ചത്.
Post Your Comments