CinemaGeneralNEWS

മോഹന്‍ലാലുമായി അഭിനയിക്കുമ്പോള്‍ എനിക്കത് പ്രശ്നമില്ലായിരുന്നു: ശോഭന

സ്റ്റേജ് പെര്‍ഫോം ചെയ്യുമ്പോള്‍ എത്രയോ വര്‍ഷം മുന്‍പ് ചെയ്ത പീസ്‌ വര്‍ക്കൊകെ ഞാന്‍ നല്ല മെമ്മറിയോടെ ചെയ്യും

സിനിമയില്‍ ഡയലോഗ് മെമ്മറി ചെയ്യുക എന്നതായിരുന്നു തന്റെ ഏറ്റവും വലിയ പ്രശ്നമെന്ന് നടി ശോഭനയുടെ തുറന്നു പറച്ചില്‍. നിരവധി മലയാള സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും സംഭാഷണങ്ങള്‍ ബൈ ഹാര്‍ട്ട് ചെയ്യുക എന്നത് ഏറെ പ്രയാസമായിരുന്നുവെന്നും പ്രോംറ്റിംഗ് ഇല്ലാതെ തനിക്ക് സംഭാഷണങ്ങള്‍ പറയാന്‍ കഴിയുമായിരുന്നില്ലെന്നും മലയാള സിനിമയിലെ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് ശോഭന പറയുന്നു.

‘ഞാന്‍ മലയാള സിനിമ ചെയ്യുമ്പോള്‍ നല്ല സ്പീഡിലാണ് കാര്യങ്ങള്‍ ചെയ്യുന്നത് . ഡയലോഗ് മെമ്മറി എന്നത് എന്നെ സംബന്ധിച്ച് വലിയ ഒരു കടമ്പയായിരുന്നു. പിന്നെ അന്ന് ഡയലോഗ് മെമ്മറി ചെയ്യാന്‍ കഴിയുന്നവര്‍ ഉള്‍പ്പടെ പ്രോംറ്റിംഗ് ചെയ്താണ് സംഭാഷണങ്ങള്‍ പറഞ്ഞിരുന്നത്. ലാലിനെ പോലെ സംഭാഷണങ്ങള്‍ ബൈ ഹാര്‍ട്ട് ചെയ്തു അഭിനയിക്കുമ്പോള്‍ എന്റെ ഈ മിസ്റ്റേക്ക് എനിക്ക് ഒരു പ്രോബ്ലമായി തോന്നിയിട്ടില്ല. ഇനി ലാലിന് അങ്ങനെ തോന്നിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ സിനിമയില്‍ മാത്രമേ എനിക്ക് ഈ പ്രശ്നമുള്ളൂ. സ്റ്റേജ് പെര്‍ഫോം ചെയ്യുമ്പോള്‍ എത്രയോ വര്‍ഷം മുന്‍പ് ചെയ്ത പീസ്‌ വര്‍ക്കൊകെ ഞാന്‍ നല്ല മെമ്മറിയോടെ ചെയ്യും. സിനിമയില്‍ എന്ത് കൊണ്ടോ പ്രോംറ്റിംഗ് ഇല്ലാതെ സംഭാഷണങ്ങള്‍ കാണാതെ പഠിച്ചു പറയുക എന്നത് എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു’. ശോഭന പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button