GeneralLatest NewsTV Shows

ടാറ്റൂ കാണിച്ച്‌ നടനൊപ്പമുള്ള ഫോട്ടോയ്ക്ക് മോശം കമന്റ്; ഈ അസുഖത്തിന് കേരളത്തില്‍ ചികിത്സയുണ്ടെന്ന് നടി ഉമ

'ചേട്ടാ തുടയില്‍ ഒരു ടാറ്റൂ വേഗം ഇട്ടിട്ടു വാ. എന്നിട്ട് ആ ചേച്ചീടെ അടുത്ത് ചെന്ന് ഇതുപോലെ നില്ല്'' എന്നായിരുന്നു കമന്റ്.

വാനമ്പാടി എന്ന പരമ്പരയിലൂടെ ശ്രദ്ധനേടിയ താരമാണ് സായി കിരണ്‍. താരത്തിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചപ്പോള്‍ മോശം കമന്റ് അയച്ച ആള്‍ക്ക് മറുപടിയുമായി സഹതാരം കൂടിയായ നടി ഉമ നായര്‍.

കയ്യിലെ ചാറ്റു കീണിച്ച്‌ നില്‍ക്കുന്നതായിരുന്നു ചിത്രം. ”ടാറ്റൂ ആര്‍ട് ഒരുപാട് ഇഷ്ടമായിരുന്നു. ഒപ്പം പേടിയും. എനിക്ക് ധൈര്യം തന്നത് ടാറ്റൂ പ്രേമി ആയ പ്രിയപ്പെട്ട സായ് കിരണ്‍ ആയിരുന്നു. ലൗവ് യു സായ്”എന്ന അടിക്കുറിപ്പും താരം ചിത്രത്തിനു നല്‍കിയിരുന്നു. അതിനടിയിലാണ് ഒരു മോശം കമന്റ് എത്തിയത്.

‘ചേട്ടാ തുടയില്‍ ഒരു ടാറ്റൂ വേഗം ഇട്ടിട്ടു വാ. എന്നിട്ട് ആ ചേച്ചീടെ അടുത്ത് ചെന്ന് ഇതുപോലെ നില്ല്” എന്നായിരുന്നു കമന്റ്. ഇതിന് ശക്തമായ ഭാഷയിലായിരുന്നു താരത്തിന്റെ മറുപടി. ‘മോന് കണ്ടിട്ട് അങ്ങ് സഹിക്കുന്നില്ല അല്ലേ. പോട്ടെ സാരമില്ല. ഈ അസുഖത്തിന് ഇപ്പോ നല്ല ചികിത്സ കേരളത്തില്‍ ഉണ്ട്. വ്യാജ ഐഡിക്കും മോശം കമന്റ്സിനും ഒരുപാട് മറുപടി കൊടുക്കേണ്ടി വരും. ഒക്കെ ആണോ ? ഉമകുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button