സിനിമയില്‍ വരും മുന്‍പേ പത്രപ്രവര്‍ത്തന രംഗത്ത് ശോഭിച്ചിരുന്ന നടനായിരുന്നു നെടുമുടി വേണു,അവിടെയും നെടുമുടി വേണുവിന്റെ പ്രധാന വിഷയം സിനിമയും സാഹിത്യവുമൊക്കെയായിരുന്നു. അക്കാലത്തെ മലയാള സിനിമയിലെ പരസ്യമായ രഹസ്യമായിരുന്നു ശ്രീകുമാരന്‍ തമ്പിയും ദേവരാജന്‍ മാസ്റ്ററും തമ്മിലുള്ള സ്പര്‍ദ്ദ,അത് കൂടുതല്‍ ശക്ത്മായതില്‍ തന്റെ ഒരു ലേഖനം കാരണമായെന്ന് തുറന്നു പറയുകയാണ് നെടുമുടി വേണു.തന്റെ പൂര്‍വ്വകാല പത്രപ്രവര്‍ത്തനത്തിന്റെ മറക്കാന്‍ കഴിയാത്ത ഒരു അനുഭവം വിവരിച്ചു കൊണ്ടായിരുന്നു നെടുമുടി വേണുവിന്റെ തുറന്നു പറച്ചില്‍.
‘ദേവരാജന്‍ മാസ്റ്ററും, ശ്രീകുമാരന്‍ തമ്പി ചേട്ടനും തമ്മിലുള്ള അകല്‍ച്ചയ്ക്ക് കാരണം ഞാന്‍ ആയിരുന്നില്ല, അത് തമ്പി ചേട്ടന്‍റെ തെറ്റിദ്ധാരണയാണ്. പക്ഷേ അവരുടെ അകല്‍ച്ച ഒന്നൂടി ദൃഡമായതിന്റെ കാരണം എന്റെ ഒരു ലേഖനമായിരുന്നു എന്നതാണ് സത്യം. ഇവര്‍ തമ്മില്‍ പ്രശ്നത്തിലായിരിക്കുമ്പോള്‍ ഞാന്‍ ദേവരാജന്‍ മാസ്റ്ററുടെ ഒരു അഭിമുഖം എടുക്കുകയുണ്ടായി. ശ്രീകുമാരന്‍ തമ്പി ചേട്ടനും ദേവരാജന്‍ മാസ്റ്ററും തമ്മില്‍ എന്താണ് പ്രശ്നം എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ഒരു മോശം വാക്ക് പ്രയോഗിച്ചു. ഇത് അത് പോലെ എഴുതാന്‍ പറ്റില്ല എന്ന് ഞാന്‍ ദേവരാജന്‍ മാസ്റ്ററോട് പറഞ്ഞപ്പോള്‍ അങ്ങനെയല്ല അത് അങ്ങനെ തന്നെ എഴുതണം എന്ന് തറപ്പിച്ചു പറഞ്ഞു. ഞാന്‍ അത് പോലെ തന്നെ ചെയ്തു. അത് അവരുടെ അകല്‍ച്ചയ്ക്ക് കൂടുതല്‍ കാരണമായി’. നെടുമുടി വേണു പറയുന്നു.
Post Your Comments