മലയാള സിനിമയ്ക്ക് നിരവധി നായികമാരെ സംഭാവന ചെയ്ത ബാലചന്ദ്രമേനോന് താന്‍ കൊണ്ടുവന്നതില്‍ ഏറെ പ്രമുഖയായ ഒരു നടിയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. ആദ്യമായി തന്റെ സിനിമയില്‍ അഭിനയിച്ചപ്പോള്‍ പ്രായത്തിന്റെ പക്വത കുറവില്‍ കൂടുതല്‍ തലവേദനയുണ്ടാക്കിയ നായികയായിരുന്നു ശോഭന എന്ന് പല അഭിമുഖങ്ങളിലും ബാലചന്ദ്ര മേനോന് തുറന്നു പറഞ്ഞിട്ടുണ്ട്. ഏപ്രില്‍ പതിനെട്ടില്‍ നിന്ന് തന്നെ പറഞ്ഞു വിട്ടിരുന്നേല് ശോഭനയുടെ സിനിമാ ഭാവി എന്താകും എന്ന ചോദ്യത്തിന് ശോഭന നല്കിയ മറുപടി ചിലപ്പോള്‍ താന്‍ രാജ്കപൂറിന്റെ സിനിമയിലെ നായിക ആകുമെന്നായിരുന്നു. ശോഭനയുടെ ആത്മവിശ്വാസത്തെ താന്‍ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു ബാലചന്ദ്രമേനോന്റെ കമന്റ്.
‘നാഷണല്‍ അവാര്‍ഡ് കിട്ടിയത് കൊണ്ട് ശോഭന എന്റെ നായികമാരിലെ മികച്ച നടിയെന്ന് എനിക്ക് പറയാന്‍ കഴിയില്ല. ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡുമൊക്കെ ഒരു അംഗീകാരം മാത്രമാണ് പക്ഷേ ഒരു സംവിധായകന്റെ അഭിപ്രായത്തില്‍ അത് മറ്റു പലതും ആയിരിക്കും. ശോഭനയുമായി എനിക്ക് ഒരു പ്രശ്നവുമില്ല. അവരുടെ ഒരു അഭിമുഖത്തില്‍ ഞാന്‍ വായിച്ചു. ‘ഏപ്രില്‍ പതിനെട്ട് എന്ന സിനിമയില്‍ എനിക്ക് കൂടുതല്‍ സഹകരിക്കാന്‍ സാധിച്ചില്ല, അത് എന്റെ പ്രായത്തിന്റെ പ്രശ്നം കൊണ്ടാണ് എന്നൊക്കെ’. ഞാന്‍ കൊണ്ട് വന്ന നായികമാരില്‍ ആരുമായും എനിക്ക് കൂടുതല്‍ അടുപ്പമില്ല, ഞാനൊരു ഒറ്റപ്പെട്ട വ്യക്തിയാണ്. ഏപ്രില്‍ പതിനെട്ട് എന്ന സിനിമക്കിടെയുണ്ടായ പ്രശ്നങ്ങളുടെ പേരില്‍ ഞാന്‍ ശോഭനയെ നിര്‍മ്മാതാവ് പറഞ്ഞ പ്രകാരം ഒഴിവാക്കിയിരുന്നേല്‍ അവര്‍ ചിലപ്പോള്‍ രാജ് കപൂറിന്റെ സിനിമയില്‍ നായികയായി അഭിനയിച്ചേനെ എന്ന് ഏതോ ഒരു മാഗസിനില്‍ പറഞ്ഞതത് എനിക്ക് ഓര്‍മ്മുണ്ട്. അത് തന്നെ ഞാനും പറയുന്നു. ശോഭനയുടെ ആ ആത്മവിശ്വാസത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു.അവര്‍ എന്റെ ആര്‍ട്ടിസ്റ്റ് അല്ലേ’, ബാലചന്ദ്ര മേനോന് പറയുന്നു.
Post Your Comments