ഗായിക അമൃത സുരേഷിന്റെ സഹോദരിയും ഗായികയുമായ അഭിരാമി സോഷ്യല്‍ മീഡിയയിലും സജീവമാണ്. കഴിഞ്ഞ ദിവസം മഴ പെയ്യുന്നതിന് മുന്‍പായി കാര്‍മേഘം നിറഞ്ഞ് നില്ക്കുന്ന ആകാശത്തിന്റെ ചിത്രങ്ങള്‍ അഭിരാമി ഇന്സ്റ്റ്ാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരുന്നു. അതിനൊപ്പമുള്ള കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച.
”ഇരുള് തിങ്ങിയ മനസെന്ന മാനത്തെ കാര്‍മേഘമായി മാറി നീ, ഓര്‍മ്മകള്‍ മരിക്കില്ല. പ്രണയം മറക്കില്ല! ഓടിയൊളിക്കാനും വയ്യ. ഒളിച്ചിരുന്ന് കരയാനും വയ്യ. മേലാകെ വയ്യ, നീയില്ലാതെയും വയ്യ.’ തുടങ്ങി ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി അഭിരാമി പങ്കുവച്ച വാക്കുകള്‍ പ്രണയത്തെ സൂചിപ്പിക്കുക അല്ലെയെന്ന സംശയത്തിലാണ് ആരാധകര്‍.
Post Your Comments