സൂപ്പർ താരമായിരുന്ന മാധവി, നസ്റുദ്ദീൻ ഷാ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി മനസിൽ കണ്ട് ചെയ്യാനിരുന്ന ചിത്രമായിരുന്നു ദേവദൂതനെന്ന് സംവിധായകൻ സിബി മലയിൽ.
എന്നാൽ പിന്നീട് കഥയിൽ മാറ്റം വരുകയും തമിഴ് നടൻ മാധവനെ ആ ചിത്രത്തിലേക്ക് പരിഗണിക്കുകയും ചെയ്തെന്ന് സിബി മലയിൽ പറയുന്നു, 1983 ൽ ആദ്യ ചിത്രത്തിനായി താൻ എഴുതിയ കഥയാണ് ദേവദൂതന്റെത്.
നിറഞ്ഞ് നിൽക്കുന്ന സംഗീതത്തിന്റെ പശ്ചാത്തലത്തിൽ പ്രണയ കഥ എന്നതാണ് താൻ ഉദ്ദേശിച്ചതെന്നും സംവിധായകൻ പറയുന്നു. വമ്പൻ പ്രതീക്ഷകളുമായി രഘുനാഥ് പലേരിയോടൊപ്പം 1 വർഷം എടുത്താണ് ആ കഥ പൂർത്തായാക്കിയത്.
കമിതാക്കളായി കണ്ടിരുന്നത് നസ്റുദ്ദീൻ ഷായും മാധവിയും, എന്നാൽ പിന്നീട് വർഷങ്ങൾ കഴിഞ്ഞപ്പോൾ കഥക്ക് അൽപ്പം മാറ്റം വന്നു, തമിഴിൽ തിരക്കിലായ മാധവന് അഭിനയിക്കാൻ സാധിക്കാതെ വന്നതോടെയാണ് മോഹൻ ലാലിന് ആ വേഷം ലഭിയ്ക്കുന്നത്.
സിനിമയുടെ റിലീസ് ദിവസം മോഹൻ ലാൽ വിളിച്ചു സംസാരിച്ചിരുന്നു. എന്നാൽ വൈകിട്ടോടെ ചിത്രം വൻ പരാജയമാണെന്ന് ഞാൻ തിരിച്ചറിഞ്ഞതായും സിബി മലയിൽ പറയുന്നു.
എന്നാൽ എന്നെ വിഷമിപ്പിച്ചത് സിയാദ് കോക്കറെന്ന നിർമ്മാതാവിന് സംഭവിച്ച വൻ ബാധ്യതയാണ്, അങ്ങനെ ഞാൻ വല്ലാത്ത ഡിപ്രഷനിലായിത്തീർന്നു, അത്രത്തോളം സമയവും പണവും മുടക്കി നിർമ്മിച്ച ചിത്രം വൻ പരാജയമായിത്തീർന്നത് എന്നെ നിരാശയിലാഴ്ത്തിയെന്നും സബി മലയിൽ പറയുന്നു.
Post Your Comments