
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരദമ്പതിമാരാണ് നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും. ഇരുവരും കുടുംബ വിശേഷങ്ങള്‍ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിന്റെ അഞ്ചുവയസ്സുകാരി മകള്‍ അലംകൃതയെന്ന അല്ലി മാതാപിതാക്കള്‍ക്ക് പുതിയ നിയമങ്ങളുമായി എത്തിയിരിക്കുകയാണ്. സുപ്രിയയാണ് മകളുടെ പുതിയ കുസൃതി വിശേഷം ഇന്‍സ്റ്റാഗ്രാമിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.
‘വീട്ടില്‍ ഒപ്പം താമസിക്കണമെങ്കില്‍ മമ്മയ്ക്കും ദാദയ്ക്കും അല്ലിയുടെ വക പുതിയ നിയമങ്ങള്‍… ഒരു അഞ്ചുവയസ്സുകാരിയുടെ ഭരണം..’ എന്നാണ് കൗതുകപൂര്‍വം അല്ലിയെഴുതിയ ലിസ്റ്റ് പങ്കുവെച്ച് സുപ്രിയ കുറിക്കുന്നത്. ‘ഫോണ്‍ നോക്കരുത്. അങ്ങോട്ടുമിങ്ങോട്ടും നോക്കി ഇരിക്കരുത്. എന്നെ നോക്കണം, കയ്യടിക്കണം.’ ഇവയൊക്കെയാണ് അല്ലിയുടെ നിബന്ധനകള്‍
Post Your Comments