മലയാളികളുടെ പ്രിയതാരം പൃഥ്വിരാജിന്റെ പുതിയ ട്വീറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. ഒരു വയസുകാരന്‍ ‘പൃഥ്വി’ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.
കടുത്ത പൃഥ്വിരാജ് ആരാധകനായ സുഹെെലിന്റെ മകന്റെ ജന്മദിനമായിരുന്നു ഓഗസ്റ്റ് രണ്ടിന്. പൃഥ്വിയോടുള്ള ആരാധന മൂലം മകന് സുഹെെല്‍ പേരിട്ടത് പൃഥ്വി എന്നായിരുന്നു. മകന്റെ ഒന്നാം പിറന്നാളിന് പൃഥ്വിരാജ് തന്നെ ആശംസ അറിയിച്ചാല്‍ വലിയ സന്തോഷമാകുമെന്നായിരുന്നു സുഹെെലിന്റെ ട്വീറ്റ്.
‘രാജുവേട്ടാ, എന്റെ മോന്‍ പൃഥ്വിയുടെ ഒന്നാം പിറന്നാള്‍ ആണ്. ഇന്ന് ഏട്ടന്റെ കെെയ്യില്‍ നിന്ന് ഒരു ആശംസ കിട്ടിയാല്‍ എനിക്കും എന്റെ കുടുംബത്തിനും വളരെയധികം സന്തോഷം ഉണ്ടാകും. ഏട്ടനോടുള്ള ഇഷ്ടം ഒന്ന് കൊണ്ട് മാത്രമാണ് ഞാന്‍ എന്റെ മകന് പൃഥ്വി എന്ന പേര് നല്‍കിയത്’ എന്നായിരുന്നു സുഹെെലിന്റെ ട്വീറ്റ്. മകനൊപ്പമുള്ള ചിത്രവും പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെ പൃഥ്വി ആശംസയുമായി എത്തി.
‘ജന്മദിനാശംസകള്‍ പൃഥ്വി. നീ വളര്‍ന്ന് വലുതായി നിന്റെ മാതാപിതാക്കള്‍ക്ക് അഭിമാനമായി മാറട്ടെ’ എന്നായിരുന്നു പൃഥ്വിയുടെ ട്വീറ്റ്. ഇതോടെ കുഞ്ഞു പൃഥ്വിക്ക് ആശംസകളുമായി നിരവധി പേരാണ് എത്തിയത്.
Post Your Comments