നടനും എംപിയുമായ സുരേഷ് ഗോപി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ”ലോകത്തിലെ വിവിധ ഭാഗങ്ങളിലെ മലയാളികളുടെ സങ്കടങ്ങളാണ് ഇന്ന് തന്റെ ഫോണില്‍ നിറയുന്നത്. അത് ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായി. ചെയ്യാന്‍ കഴിയുന്നത് രാപ്പകല്‍ ഇല്ലാതെ ചെയ്യാറുണ്ട്. എന്നാല്‍ താന്‍ എന്ത് പറഞ്ഞാലും വിവാദമാക്കുവാന്‍ പലരും കാത്തുനില്‍ക്കുകയാണെന്ന്” താരം പറയുന്നു. അതുകൊണ്ട് തന്നെ വലിയ മുഖാമുഖങ്ങള്‍ക്ക് ഇപ്പോള്‍ നിന്ന് കൊടുക്കാറില്ല. പേരിനും പ്രശസ്തിക്കും വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവലാണ് സുരേഷ് ഗോപിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.
Post Your Comments