സീരിയല്‍ രംഗത്ത് നിന്നാണ് അനൂപ് മേനോന് സിനിമയിലെത്തുന്നത്. വിനയന്റെ ‘കാട്ടുചെമ്പകം’ എന്ന സിനിമയിലൂടെ തുടങ്ങിയ അനൂപ് മേനോന് അഭിനയത്തിന് പുറമേ തിരക്കഥ, പാട്ടെഴുത്ത് തുടങ്ങിയ മേഖലകളിലും തന്റെ കഴിവ് തെളിയിച്ചു. വിനയന് സംവിധാനം ചെയ്ത ‘കാട്ടുചെമ്പകം’ ഒരു മികച്ച വിജയമായില്ലങ്കിലും പ്രേക്ഷകര്‍ക്കിടയില്‍ അനൂപ് മേനോന്റെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് രഞ്ജിത്ത് സംവിധാന ചെയ്ത ‘തിരക്കഥ’ എന്ന ചിത്രം അനൂപ് മേനോന് വലിയ ഒരു ബ്രേക്ക് നല്‍കുകയും ചെയ്തു. സിനിമയിലെ തന്റെ ഗുരുനാഥന്മാരായി വിനയനെയും രഞ്ജിത്തിനെയും കാണുമ്പോള്‍ അതിനും മുന്‍പേ താന്‍ കടപ്പാട് രേഖപ്പെടുത്തേണ്ട മറ്റൊരു വ്യക്തിയുണ്ടെന്നു തുറന്നു പറയുകയാണ് അനൂപ് മേനോന്.
“വിനയേട്ടന്റെയും രഞ്ജിയേട്ടന്റെയും പേര് പറയുന്നതിന് മുന്‍പേ ഞാന്‍ പറയേണ്ട പേര് സതീഷ് ബാബു പയ്യന്നുരിന്റെതാണ്. അദ്ദേഹമാണ് എന്നെ ടിവി രംഗത്തേക്ക് കൊണ്ട് വരുന്നത്. അന്ന് എന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു മാധ്യമ പ്രവര്ത്തകന് ആകുക എന്നതായിരുന്നു. എന്നെ ആദ്യമായി ഒരു ക്യാമറയുടെ മുന്നില്‍ നിര്‍ത്തി ക്യാമറയുടെ ഭയമില്ലാതെ ഏതൊക്കെ ദിശകളില്‍ നോക്കിയാല്‍ പ്രേക്ഷകര്‍ക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാം എന്ന് പഠിപ്പിച്ച് തന്നത് സതീഷ് ബാബു പയ്യന്നൂര്‍ ആണ്”. അനൂപ് മേനോന് പങ്കുവയ്ക്കുന്നു.
Post Your Comments