മകനും സംവിധായകനുമായ ജീന്‍ പോള്‍ ലാല്‍ ഒരുക്കുന്ന ‘സുനാമി’ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ് നടന്‍ ലാല്‍ ഇപ്പോള്‍. ജൂണിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായത്. സുനാമി തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
എല്ലായ്പ്പോഴും ”ഒരു സിനിമ ചെയ്യുമ്പോള്‍ പണം സമ്പാദിക്കുക മാത്രമല്ല, മറ്റൊരുപാട് സ്വപ്‌നങ്ങളുണ്ട്. ഇതൊരു കോമഡി സിനിമയാണ്. തിയേറ്ററിലിരുന്ന് ആളുകള്‍ ചിരിച്ചും കൈയ്യടിച്ചും ഈ സിനിമ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. റാംജി റാവു സ്പീക്കിങ് തീയേറ്ററുകളില്‍ എത്തിയപ്പോഴുണ്ടായ അനുഭവമാണ് യഥാർഥത്തിൽ വേണ്ടത്.
യഥാർഥത്തിൽ ”ഒരു വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ സിനിമ ഒതുങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നില്ല. കുറച്ച് മാസങ്ങള്‍ക്ക് മുമ്പു വരെ എല്ലാവരും വീട്ടില്‍ ഒതുങ്ങിക്കൂടുമെന്നോ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുമെന്നോ ആരും കരുതിയിരുന്നില്ല. ആളുകള്‍ തിയേറ്ററുകളിലേക്ക് തിരികെ വരുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്നും ലാൽ പറയുന്നു.
Post Your Comments