GeneralLatest NewsMollywood

”വിവാഹം ഒരു ചടങ്ങായി നടത്തിയിട്ടില്ല എന്നു മാത്രമേയുള്ളു, മതപരമായ ചടങ്ങിലൂടെ വിവാഹിതരായിട്ടില്ലെങ്കിലും മനസ്സ് കൊണ്ട് അവരാണ് എന്റെ പങ്കാളി” തുറന്നു പറഞ്ഞ് പ്രിയപാട്ടുകാരന്‍ താജുദ്ദീന്‍ വടകര

മറ്റൊരു സ്ത്രീയോട് നീതിപുലര്‍ത്താനാകുമോ സ്‌നേഹിക്കാനാകുമോയെന്ന സംശയമുള്ളതുകൊണ്ടാണ് ഇപ്പോഴും വിവാഹം കഴിക്കാത്തത്

‘നെഞ്ചിനുള്ളില്‍ നീയാണ് ഫാത്തിമ’ എന്ന ഗാനത്തിലൂടെ മലയാളി മനസ്സുകളില്‍ ഇടം നേടിയ പാട്ടുകാരനാണ് താജുദ്ദീന്‍ വടകര. 16 വര്‍ഷങ്ങള്‍ക്കിപ്പുറത്തും ഈ ഗാനത്തിനോടുള്ള ഇഷ്ടം മലയാളികളില്‍ കുറവ് വന്നിട്ടില്ല. വിവാഹം കഴിക്കാത്തതിന്റെ കാരണവും പ്രണയവും ജീവിതവുമെല്ലാം തുറന്ന് പറയുകയാണ് താജുദ്ദീന്‍.

‘ഖല്‍ബാണ് ഫാത്തിമ എന്ന സംഗീത ആല്‍ബത്തിലെ ഓരോ പാട്ടിലും എന്റെ ജീവിതവും പ്രണയവും വിരഹവുമൊക്കെയുണ്ട്. ആത്മാംശം ഉള്ളതുകൊണ്ടാകാം ജനങ്ങള്‍ക്ക് അവയെല്ലാം ഇത്രയേറെ ഇഷ്ടമായത്. അന്നത്തെ ജീവിതത്തിന്റെ പല ഭാഗങ്ങളാണ് ആ പാട്ടുകളിലുള്ളത്. ഖല്‍ബാണ് ഫാത്തിമ പുറത്തിറങ്ങുന്ന സമയത്ത് എന്റെ ജീവിതത്തിലും ഒരു ‘ഫാത്തിമ’യുണ്ടായിരുന്നു. ഞങ്ങള്‍ രണ്ടു പേരും രണ്ടു മതത്തില്‍പ്പെട്ട ആളുകളായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ഞങ്ങള്‍ പിരിഞ്ഞു. ഇപ്പോള്‍ അവള്‍ എവിടെയോ സുഖമായി ജീവിക്കുന്നു.’ താജുദ്ദീന്‍ വടകര പറയുന്നു.

”അവളോടുള്ള പ്രണയം പൂര്‍ണമായും ഞാന്‍ മനസ്സില്‍ നിന്നും ഒഴിവാക്കി. മറ്റൊരു സ്ത്രീയോട് നീതിപുലര്‍ത്താനാകുമോ സ്‌നേഹിക്കാനാകുമോയെന്ന സംശയമുള്ളതുകൊണ്ടാണ് ഇപ്പോഴും വിവാഹം കഴിക്കാത്തത്. ഒരുമിച്ചു താമസിക്കാനും ഭക്ഷണം പാകം ചെയ്തു തരാനും വീട്ടുകാര്‍ക്കൊപ്പം നില്‍ക്കാനുമായി മാത്രം ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പാടില്ല. അവളെ എനിക്കു സ്‌നേഹിക്കാന്‍ സാധിക്കണം. അല്ലാത്തപക്ഷം ഞാന്‍ അത് അവളോടു ചെയ്യുന്ന നീതികേടായിരിക്കും. ജീവിതം ഒരിക്കലും അഡ്ജസ്റ്റ്‌മെന്റ് ആകരുത്. അത് ഒരു സമര്‍പ്പണമായിരിക്കണം.

ഇപ്പോള്‍ ദൈവാനുഗ്രഹത്താല്‍ എന്നെ സ്നേഹിക്കുന്ന ഒരാള്‍ ജീവിതത്തില്‍ ഉണ്ട്. അവരില്‍ നിന്ന് എനിക്കൊരുപാട് സ്നേഹം ലഭിക്കുന്നു. വിവാഹം ഒരു ചടങ്ങായി നടത്തിയിട്ടില്ല എന്നു മാത്രമേയുള്ളു. മനസ്സ് കൊണ്ട് ഞാന്‍ വിവാഹിതന്‍ തന്നെ. എന്നും ജീവിതത്തില്‍ അതു മാത്രം മതി എനിക്ക്. മതപരമായ ചടങ്ങിലൂടെ വിവാഹിതരായിട്ടില്ലെങ്കിലും മനസ്സ് കൊണ്ട് അവരാണ് എന്റെ പങ്കാളി. ജീവിതകാലം മുഴുവന്‍ ആ സ്നേഹം മതി’.- താജുദ്ദീന്‍ പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button