CinemaGeneralLatest NewsMollywoodNEWS

ആരാധകർ കാത്തിരിക്കുന്ന രജനി ചിത്രം അണ്ണാത്തെ ഉപേക്ഷിച്ചുവെന്ന വാർത്തകളോട് പ്രതികരിച്ച് നിർമ്മാതാക്കൾ

ദർബാറിന് ശേഷം നയൻതാര വീണ്ടും രജനിയുടെ നായികയായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

ആരാധകർ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം അണ്ണാത്തെ ഉപേക്ഷിച്ചുവെന്ന വാർത്തകളോട് പ്രതികരിച്ച് നിർമ്മാതാക്കൾ രം​ഗത്ത്.

പ്രചരിയ്ക്കുന്ന വാർത്തകൾ വ്യാജമാണെന്ന് അവർ പ്രതികരിച്ചു ചിത്രീകരണം പുനരാരംഭിക്കാനാവുമ്പോൾ ഷൂട്ടിംഗ് പണികൾ തീർക്കുമെന്നും നിർമ്മാതാക്കൾ പറഞ്ഞു.

തമിഴ് സൂപ്പർ താരം രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളായ പടയപ്പയും അരുണാചലവും പോലെയുള്ള കുടുംബചിത്രമായിരിക്കും ഇതെന്നാണ് സൂചനകൾ.

വമ്പൻ ഹിറ്റായി തീർന്ന ദർബാറിന് ശേഷം നയൻതാര വീണ്ടും രജനിയുടെ നായികയായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കീർത്തി സുരേഷ്, മീന, ഖുശ്ബു , പ്രകാശ് രാജ്, സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു. ഡി ഇമ്മൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വെട്രി പളനിയാണ്.

shortlink

Related Articles

Post Your Comments


Back to top button