മലയാള സിനിമയില്‍ നായകനായും ഹാസ്യ താരമായും തിളങ്ങുകയാണ് അജു വര്‍ഗ്ഗീസ്. ബിജു മേനോന് നായകനായി എത്തിയ ‘ആദ്യരാത്രി’ എന്ന ചിത്രത്തില്‍ മുല്ലക്കര ഗ്രാമത്തില്‍ ഹൗസ് ബോട്ടുകള്‍ കൊണ്ട് ബിസിനസ് കെട്ടിപ്പടുത്ത നിഷ്കളങ്കനായ, പ്രമാണി കുഞ്ഞുമോന് പുത്തന്‍പുരയ്ക്കലിനെ മനോഹരമായി അജു കൈകാര്യം ചെയ്തിരുന്നു.
ആ സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച ഒരു രസകരമായ കാര്യം പങ്കുവച്ചിരിക്കുകയാണ് താരം. സിനിമക്കിടെ ഒരു ശയന പ്രദക്ഷിണത്തിന് ‘ആക്ഷന്‍’ പറയുന്നതും അജു പ്രദക്ഷിണം ആരംഭിക്കുന്നു. എന്നാല്‍ അധികം തിരിയുന്നതിനും മുന്‍പേ ഒരു ട്വിസ്റ്റ് കടന്നു വരുന്നതുമാണ് സംഭവം. ‘ എന്റെ ആദ്യത്തെയും അവസാനത്തെയൂം ശയനപ്രദക്ഷിണ ശ്രമം എന്നാണു താരം വീഡിയോയ്ക്ക് നല്കിയ കുറിപ്പ്
ശയനപ്രദക്ഷിണത്തിനിടയില് പെട്ടെന്ന്, അപ്രതീക്ഷിതമായാണ് ഉടുത്ത മുണ്ടിന് സ്ഥാനചലനം ഉണ്ടാവുന്നത്. കൂടെയുള്ള ആള് സമയോചിതമായി ഇടപെട്ടത് കൊണ്ട് ആ രംഗത്തിന്റെ ക്ലൈമാക്സ് മാറാതെ കാക്കാന്‍ പറ്റി.
https://www.instagram.com/p/CDTxBqmjwhs/?utm_source=ig_embed
Post Your Comments